| Saturday, 29th August 2020, 12:17 pm

'വജൈന'; വിക്കിപീഡിയയുടെ ഭോജ്പുരി പേജില്‍ ഏഴ്മാസത്തിനിടെ തിരഞ്ഞത് 1.9 ലക്ഷം പേര്‍; തിരഞ്ഞ മറ്റ് വാക്കുകള്‍ ഇവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിക്കി പീഡിയയുടെ ഭോജ്പുരി ഭാഷ പേജില്‍ ഏറ്റവും കൂടുതല്‍ തിരയുന്ന വാക്ക് സ്ത്രീകളുടെ ജനനേന്ദ്രിയമായ വജൈനയാണെന്ന് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം വിവിധ ഭാഷകളിലെ വിക്കിപീഡിയ സെര്‍ച്ച് ഹിസ്റ്ററി സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമമായ ലൈവ് മിന്റ് പുറത്തുവിട്ടിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

ഈ റിപ്പോര്‍ട്ട് പ്രകാരം വിക്കി പീഡിയയുടെ ഭോജ്പുരി പേജുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരയുന്ന വാക്കാണ് വജൈന. അത് കൂടാതെ സ്ത്രീ ലൈംഗികതയെക്കുറിച്ചും, ലൈംഗിക സ്ഥാനങ്ങളെക്കുറിച്ചും നിരവധി സെര്‍ച്ചുകളാണ് കഴിഞ്ഞ എഴ് മാസത്തിനിടയില്‍ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഇത്തരം ലൈംഗിക പ്രവണതകള്‍ ഭോജ്പുരി ഗാനങ്ങളിലും പ്രകടമാണ്. സ്ത്രീ ലൈംഗികതയെ അവഹേളിക്കുന്ന തരത്തിലും സ്ത്രീവിരുദ്ധമായുമുള്ളവയാണ് ഇവയില്‍ ഭൂരിഭാഗം എന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദ്യാസമ്പന്നരായ ഭോജ്പുരി വിഭാഗക്കാര്‍ ഈ പ്രദേശം വിട്ട് പോകുന്നതാണ് ലൈംഗികവൈകൃതങ്ങളെ പരസ്യമായി ചിത്രീകരിക്കുന്ന ഈ പ്രവണത ഇപ്പോഴും ഭോജ്പുരി ഭാഷ വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നതിന് പ്രധാന കാരണം.

തദ്ദേശവാസികള്‍ ഇപ്പോഴും ഭാഷയിലെ ഈ പ്രവണതയുമായി ഒത്തുച്ചേര്‍ന്ന ജീവിക്കുന്നുവെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പതിന്നാല് ഇന്ത്യന്‍ ഭാഷകളിലെ വിക്കിപ്പീഡിയ സെര്‍ച്ച് ഹിസ്റ്ററി റിപ്പോര്‍ട്ടാണ് ലൈവ് മിന്റ് പുറത്തുവിട്ടത്. ഭോജ്പുരി ഭാഷയിലെ വജൈന എന്ന് വാക്ക് സെര്‍ച്ച് ചെയ്തത് 1.9 ലക്ഷം തവണയാണ്. ഇക്കഴിഞ്ഞ 7 മാസത്തിനിടെയാണ് ഏറ്റവും കൂടുതല്‍ തവണ ഈ വാക്കിനായി തെരച്ചില്‍ നടന്നത്.

2017 മുതലുള്ള കണക്കുകള്‍ പ്രകാരം ഈ പേജ് ഏറ്റവും മികച്ച മൂന്ന് എന്‍ട്രി പേജുകളിലൊന്നാണെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് വ്യാപനവും ഈ ട്രെന്‍ഡിന് കരാണമായെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

ഈ പേജുകളിലെ സെര്‍ച്ച് ഹിസ്റ്ററിയില്‍ ആദ്യത്തെ പത്ത് വാക്കുകളില്‍ പെടുന്ന ഒന്നാണ് ലൈംഗിക സ്ഥാനങ്ങള്‍ എന്ന പദം. ആള്‍ക്കൂട്ട കൊല എന്ന വാക്കാണ് ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ളത്.

ജൂലൈ മാസത്തെ സെര്‍ച്ച് ഹിസ്റ്ററിയില്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വാക്ക് പബ്ജി യാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ കിഴക്കന്‍ പ്രദേശത്തും, ബീഹാറിന്റെ പടിഞ്ഞാറന്‍ പ്രദേശത്തുമാണ് ഭോജ്പുരി ഭാഷ ഇപ്പോഴും നിലനില്‍ക്കുന്നത്. ഏകദേശം അഞ്ച് കോടിയോളം വരുന്ന ഒരു വിഭാഗത്തിന്റെ സംസാര ഭാഷയാണിത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlights: vagina is the most searching word in bhojpuri wikipaedia page 

We use cookies to give you the best possible experience. Learn more