| Sunday, 8th July 2018, 10:06 am

സി.പി.ഐ.എം- ആര്‍.എസ്.എസ് സംഘര്‍ഷത്തിന്റെ ആദ്യ ഇര വാടിക്കല്‍ രാമകൃഷ്ണനല്ല; കോഴിക്കോട് സ്വദേശി പി.പി സുലൈമാനാണെന്ന് പുതിയ വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംസ്ഥാനത്തെ സി.പി.ഐ.എം- ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആദ്യത്തെയാള്‍ കണ്ണൂര്‍ സ്വദേശി വാടിക്കല്‍ രാമകൃഷ്ണനല്ലെന്ന് പുതിയ വെളിപ്പെടുത്തല്‍. കണ്ണൂരില്‍ തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള എന്‍.പി ഉല്ലേഖിന്റെ കണ്ണൂര്‍- ഇന്‍സൈഡ് ഇന്ത്യാസ് ബ്ലഡിയസ്റ്റ് റിവഞ്ച് പൊളിറ്റിക്‌സ് എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍.

കോഴിക്കോട്ട് കൊല്ലപ്പെട്ട പി.പി സുലൈമാനാണ് ആദ്യത്തെ ഇരയെന്ന് പൊലീസ് റെക്കോര്‍ഡുകളില്‍ പറയുന്നതായി ഉല്ലേഖിന്റെ പുസ്തകത്തില്‍ പറയുന്നു. മാതൃഭൂമി പത്രത്തിലാണ് ഉല്ലേഖിന്റെ പുസ്‌കത്തിലെ ഈ വെളിപ്പെടുത്തലുകളെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ തൊഴിലാളി നേതാവായിരുന്നു സുലൈമാന്‍. 1968 ഏപ്രില്‍ 29 ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ വെച്ച് അദ്ദേഹത്തെ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തുകയായിരുന്നു.


ALSO READ: ഇപ്പോള്‍ ഒന്നിനും കൊള്ളാത്തവന്‍ നീയാണ്’; പശുവിന്റെ പേരില്‍ അക്രമം നടത്തിയവരെ മാലയിട്ട് സ്വീകരിച്ച കേന്ദ്രമന്ത്രിയായ മകനോട് യശ്വന്ത് സിന്‍ഹ


തൊട്ടടുത്ത വര്‍ഷം ഏപ്രില്‍ 29 നാണ് ജനസംഘം നേതാവായ വാടിക്കല്‍ രാമകൃഷ്ണന്‍ തലശ്ശേരിയില്‍വെച്ച് കൊല്ലപ്പെടുന്നത്. എന്നാല്‍ കേരളത്തില്‍ സി.പി.ഐ.എമ്മുമായുണ്ടായ സംഘര്‍ഷത്തിന്റെ ആദ്യ ഇരയാണ് വാടിക്കല്‍ രാമകൃഷ്ണനെന്നാണ് ബി.ജെ.പിയുടെ വാദം.

മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എന്നിവരടക്കമുള്ള നേതാക്കള്‍ ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. പിന്നീട് കേസില്‍ പിണറായിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഒരു മണിക്കൂര്‍ പോലും പൊലീസ് സ്റ്റേഷനില്‍ അദ്ദേഹത്തിന് കഴിയേണ്ടി വന്നിട്ടില്ലെന്നും പുസ്തകത്തിലുണ്ട്.

സംഭവം നടക്കുമ്പോള്‍ കെ.എസ്.എഫ് നേതാവായിരുന്നു പതിനാറുകാരനായ കോടിയേരി. അന്ന് അദ്ദേഹത്തിനു നേരേ ആക്രമണം ഉണ്ടായിരുന്നു. അതിനുള്ള തിരിച്ചടിയായിരുന്നു രാമകൃഷ്ണന്റെ കൊലപാതകമെന്നാണ് പറയുന്നത്.


ALSO READ: ‘ഉപ്പും മുളകും സംവിധായകനെ പുറത്താക്കണം, നിഷയ്ക്ക് നീതി ലഭ്യമാക്കണം’; ഫ്‌ളവേഴ്‌സ് ടി.വിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം


അതേസമയം കൊലപാതകം മുന്‍കൂട്ടി ആസുത്രണം ചെയ്തതല്ലെന്ന് വെളിപ്പെടുത്തി അന്ന് മാതൃഭൂമിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യവും പുസ്തകത്തില്‍ പറയുന്നുണ്ട്.

ബീഡിത്തൊഴിലാളികളുടെ തര്‍ക്കങ്ങളില്‍ ഇടപെട്ടാണ് മലബാറിലേക്ക് ആര്‍.എസ്.എസ് എത്തുന്നത്. മംഗലാപുരത്തിനടുത്ത് ഗണേഷ് ബീഡിക്കമ്പനിയുടെ സ്വകാര്യസേനയായി അവര്‍ കണ്ണൂരിലേക്കെത്തി.

കണ്ണൂരിനെ അക്രമരാഷ്ട്രീയത്തിലേക്ക് സി.പി.ഐ.എമ്മിനെ കൊണ്ടെത്തിച്ചത് 1968-86 കാലഘട്ടത്തില്‍ ജില്ലാ നേതൃത്വം വഹിച്ച എം.വി രാഘവനാണെന്നും പുസ്തകത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more