| Monday, 16th September 2019, 3:53 pm

സി.പി.ഐ.എം നേതാവ് ജയന്തനെതിരെ തെളിവില്ല; വടക്കാഞ്ചേരി ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി ആഭ്യന്തര വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച വടക്കഞ്ചേരി ലൈംഗിക പീഡന പരാതിയില്‍ ആന്വേഷണം അവസാനിപ്പിക്കുന്നതായി ആഭ്യന്തര വകുപ്പ്. യുവതിയുടെ പരാതി വ്യാജമാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തല്‍.

ആരോപണത്തിന് തെളിവില്ലെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

സി.പി.ഐ.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായിരുന്ന പി.എന്‍ ജയന്തനെതിരെയായിരുന്നു ലൈംഗിക പീഡന ആരോപണം ഉയര്‍ന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയാണ് തൃശൂര്‍ സ്വദേശിയായ യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ഭാഗ്യലക്ഷ്മിക്കൊപ്പം പത്രസമ്മേളനം നടത്തി യുവതിയും ഭര്‍ത്താവും ജയന്തനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

ജയന്തന്റെ സഹോദരനായ ജിതേഷ്, ബിനേഷ്, ഷിബു എന്നിവരും തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും യുവതി ആരോപിച്ചിരുന്നു. പോലീസില്‍ പരാതി നല്‍കിയപ്പോള്‍ വളരെ മോശമായ രീതിയിലാണ് പോലീസ് പ്രതികരിച്ചതെന്നും മൊഴിമാറ്റിപ്പറയാന്‍ പോലീസ് നിര്‍ബന്ധിച്ചെന്നും യുവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നിന്നും വ്യത്യസ്തമായി മജിസ്ട്രേറ്റിന് താന്‍ മൊഴി നല്‍കിയത് പീഡിപ്പിച്ച നാലുപേരും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ്. പൊലീസും ഇതിനായി സമ്മര്‍ദ്ദം ചെലുത്തി. മജിസ്ട്രേറ്റിന് മുന്നില്‍ തിരുത്തിപ്പറയേണ്ട മൊഴികള്‍ പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് തന്നെ പഠിപ്പിച്ചതെന്നും യുവതി പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വീട്ടില്‍ ഭര്‍ത്താവില്ലാതിരുന്ന ഒരു ദിവസം ഭര്‍ത്താവിന്റെ നാല് സുഹൃത്തുക്കള്‍ വന്ന് ഭര്‍ത്താവിന് ചെറിയൊരു പ്രശ്നമുണ്ടെന്നും ചേച്ചി അത്യാവശ്യമായി ഒന്ന് ആശുപത്രിവരെ വരണമെന്നും പറയുകയായിരുന്നെന്നും പരിചയക്കാരായിരുന്നതിനാല്‍ അവരോടൊപ്പം ചെന്ന തന്നെ കയ്യേറ്റം ചെയ്തതിനൊപ്പം നഗരത്തില്‍ നിന്ന് മാറി ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമായിരുന്നു യുവതിയുടെ ആരോപണം.

We use cookies to give you the best possible experience. Learn more