പി. ജയരാജനെതിരായ കൊലയാളി പരാമര്‍ശം; കെ.കെ. രമയെ കോടതി കുറ്റവിമുക്തയാക്കി
Kerala News
പി. ജയരാജനെതിരായ കൊലയാളി പരാമര്‍ശം; കെ.കെ. രമയെ കോടതി കുറ്റവിമുക്തയാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th December 2021, 1:51 pm

കോഴിക്കോട്: സി.പി.ഐ.എം. നേതാവ് പി. ജയരാജനെതിരെ കൊലയാളി പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ വടകര എം.എല്‍.എ കെ.കെ.രമയെ കോടതി കുറ്റവിമുക്തയാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ജയരാജനെ കൊലയാളിയെന്ന് വിളിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു കെ.കെ. രമക്കെതിരായ പരാതി ഉന്നയിച്ചിരുന്നത്.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു കേസ് നല്‍കിയിരുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് കോടിയേരി പരാതി നല്‍കിയത്.

പരാതിയെ തുടര്‍ന്ന് രമയ്‌ക്കെതിരെ 171 ജി വകുപ്പ് പ്രകാരം കേസെടുക്കാന്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു.

കോഴിക്കോട് ടൗണ്‍ പൊലീസ് ആണ് കേസെടുത്തത്. നടപടികള്‍ പുരോഗമിക്കവേ കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കെ.കെ രമയെ കുറ്റവിമുക്തയാക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Vadakara MLA KK Rema acquitted on charges of making murderous Slogan against P. Jayarajan