കോഴിക്കോട്: വടകര എം.എല്‍.എ കെ.കെ. രമയുടെ പിതാവും മുന്‍ സി.പി.ഐ.എം നേതാവുമായ കെ.കെ. മാധവന്‍ (87) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം.
സംസ്‌കാരം ഇന്ന് വൈകീട്ട് ആറിന് കോഴിക്കോട് നടുവണ്ണൂരിലെ വീട്ടുവളപ്പില്‍ നടക്കും.
സി.പി.ഐ.എം ബാലുശ്ശേരി ഏരിയ സെക്രട്ടറിയായും ജില്ലാ കൗണ്‍സില്‍ അംഗമായും കെ.കെ. മാധവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പങ്കാളി: ദാക്ഷായണി. മറ്റുമക്കള്‍: പ്രേമ, തങ്കം, സുരേഷ്.
കെ.കെ. മാധവന്റെ ഡൂൾ ന്യൂസ് പ്രസിദ്ധീകരിച്ച അഭിമുഖം
Content Highlight: Vadakara MLA K.K. Rema’s father passed away