| Thursday, 13th February 2014, 1:00 pm

കൊയിലാണ്ടി, വടകര താലൂക്കുകളില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] കോഴിക്കോട്: ദേശീയപാത സ്ഥലമെടുപ്പ് തടഞ്ഞ  കര്‍മസമിതി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടത്തിയ ക്രൂരമര്‍ദനത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി, വടകര താലൂക്കുകളില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം.

വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദേശീയപാതാ കര്‍മ സമിതിയാണ് ഹര്‍ത്താലിന് ഹ്വാനം ചെയ്തത്..

ഹര്‍ത്താലിന് എല്‍.ഡി.എഫ്, സോഷ്യലിസ്റ്റ് ജനത, ആര്‍.എം.പി, വ്യാപാരിവ്യവസായി ഏകോപനസമിതി, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലത്തെ സമര സമിതിയുടെ ദേശീയ പാത ഉപരോധത്തിനിടയില്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ പോലീസ് ബലമായി പിടിച്ചു മാറ്റുകയും ചെയ്തിരുന്നു.

സംഭവത്തില്‍ പോലീസ് കൊയിലാണ്ടി സ്വദേശി നാരായണന്‍ നായരുടെ ജനനേന്ദ്രിയത്തില്‍ മര്‍ദ്ദിയ്ക്കുന്നതും വലിച്ചിഴച്ച് പോലീസ് വാഹനത്തിലേക്ക് കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

പോലീസ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ചാനലുകളാണ് പുറത്തു വിട്ടത്. ദേശീയ പാത സമര സമിതിയുടെ പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിനിടെയാണ് പോലീസിന്റെ ക്രൂര മര്‍ദ്ദനം നടന്നത്.

Latest Stories

We use cookies to give you the best possible experience. Learn more