Advertisement
Daily News
വടക്കന്‍ സെല്‍ഫിക്ക് ശേഷം മലയാളത്തില്‍ നിന്നും വിളിവന്നില്ല: മഞ്ജിമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jan 23, 04:37 am
Saturday, 23rd January 2016, 10:07 am

manjima

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന് ശേഷം നടി  മഞ്ജിമയെ പിന്നെ മലയാളത്തില്‍ കണ്ടിട്ടില്ല. എന്നാല്‍ മലയാളസിനിമയെ താന്‍ ഉപേക്ഷിച്ചതല്ലെന്നും മലയാളത്തില്‍ നിന്നും കാര്യമായ വിളിവരാത്തതുകൊണ്ടാണെന്നും  മഞ്ജിമ
പറയുന്നു.

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അച്ചം എന്‍പത് മദമെയദ എന്ന ചിത്രത്തിലെ നായികയാണ്  മഞ്ജിമയിപ്പോള്‍.

വടക്കന്‍ സെല്‍ഫിയുടെ പോസ്റ്റര്‍ കണ്ടാണ് ഗൗതം വിളിച്ചതെന്നും ഗൗതം വാസുദേവ് മേനോന്‍ പുതിയ ചിത്രത്തിലേക്ക് വിളിക്കുമെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞപ്പോള്‍ തന്നെ പറ്റിക്കുകയാണെന്നാണ് കരുതിയതെന്നും  മഞ്ജിമ പറയുന്നു.

പഠിച്ചുവളര്‍ന്ന നഗരത്തില്‍ താന്‍ അഭിനയിച്ച ചിത്രത്തിന്റെ പോസ്റ്റര്‍ കാണാനുള്ള ത്രില്ലിലാണ് ഇപ്പോള്‍. ഏതൊരു പെണ്‍കുട്ടിയും ഇഷ്ടപ്പെടുന്ന കാമുകീ കാമുകന്‍മാരാണ് ഈ ചിത്രത്തിലെ നായകനും നായികയുമെന്നും മഞ്ജിമ പറയുന്നു.

വിക്രം പ്രഭുവിന്റെ പുതിയ ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഗൗതം സാറിന്റെ കാക്ക കാക്കയും വാരണം ആയിരവും വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ ചിത്രങ്ങളും ഏറെ ഇഷ്ടമാണെന്നും താരം പറയുന്നു.