| Thursday, 6th April 2023, 5:56 pm

ധനുഷ് ആരാധകര്‍ കാത്തിരിക്കുന്ന സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് വെട്രിമാരന്‍; സൂര്യയുടെ സിനിമക്ക് ശേഷം ഷൂട്ട് തുടങ്ങും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വട ചെന്നൈ. പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച സിനിമയുടെ രണ്ടാം ഭാഗത്തിനുവേണ്ടി വെട്രിമാരന്‍-ധനുഷ് ആരാധകര്‍ ഏറെ നാളായി വട ചെന്നൈ 2വിന് വേണ്ടി കാത്തിരിക്കുകയാണ്. എന്ന രണ്ടാം ഭാഗത്തെ കുറിച്ചുള്ള യാതൊരു വിവരവും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നില്ല. ഇതിനിടയില്‍ ധനുഷ്-വെട്രിമാരന്‍ ചിത്രം അസുരന്‍ പുറത്തിറങ്ങുകയും ദേശീയ പുരസ്‌കാരം നേടുകയും ചെയ്തിരുന്നു.

ഫൈവ് സ്റ്റാര്‍ കതിരേശന്‍ നിര്‍മിച്ച് സംവിധാനം ചെയ്യുന്ന ‘രുദ്രന്‍’ എന്ന സിനിമയുടെ ഓഡിയോ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കവെ തന്റെ പുതിയ പ്രോജക്ടുകളെ കുറിച്ച് പറയുകയാണ് വെട്രിമാരനിപ്പോള്‍. തന്റെ ഏറ്റവും പുതിയ സിനിമയായ വിടുതലൈ പാര്‍ട്ട് 1നെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. വിടുതലൈ പാര്‍ട്ട് 2വിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ട് ഇനിയും ബാക്കിയുണ്ടാകുമെന്നും അതിനുശേഷം സൂര്യയെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വാടിവാസല്‍ എന്ന ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

2024ല്‍ വട ചെന്നൈയുടെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുമെന്നും വെട്രിമാരന്‍ പറഞ്ഞു. അതോടൊപ്പം തന്നെ വടചെന്നൈ ഉപേഷിച്ചിട്ടില്ലെന്നും ഉറപ്പായും നടക്കുമെന്നും അതേ വേദിയില്‍ വെട്രിമാരന്‍ പ്രഖ്യാപിച്ചു. ധനുഷ് ആരാധകര്‍ വളരെ ആവേശത്തോടെയാണ് ഈ വാര്‍ത്ത സ്വീകരിച്ചിരിക്കുന്നത്.

സൂരി, വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രമാക്കിയുള്ള വിടുതലൈ ഇപ്പോല്‍ വിജയകരമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. മണ്ണിന്റെ, ജാതിയുടെയുമൊക്കെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയാണ് വിടുതലൈ. പ്രകൃതിയെ സംരക്ഷിക്കുന്നതിനെ കുറിച്ചും പൊലീസിനകത്ത് നിലനില്‍ക്കുന്ന ശ്രേണീകരണത്തെ കുറിച്ചുമൊക്കെ സിനിമ സംസാരിക്കുന്നുണ്ട്.

ചിത്രത്തിന്റെയും രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ബാക്കിയാക്കിയാണ് വിടുതലൈയും അവസാനിക്കുന്നത്. ചിത്രത്തിലെ സൂരിയുടെ പ്രകടനം നിരൂപക പ്രശംസകള്‍ നേടിയിരുന്നു. വിജയ് സേതുപതിയുടെ കഥാപാത്ത്രിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നത് രണ്ടാം ഭാഗത്തിലായിരിക്കും.

content highlight: vada chennai2 new updation

We use cookies to give you the best possible experience. Learn more