| Thursday, 24th January 2019, 9:46 am

വാക്‌സിന്‍ നിരസിക്കല്‍ പൊതു ആരോഗ്യം നേരിടുന്ന വലിയ വെല്ലുവിളി: ലോകാരോഗ്യസംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രോഗപ്രതിരോധത്തിനായുള്ള വാക്‌സിന്‍ നല്‍കാതിരിക്കല്‍ പൊതു ആരോഗ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണെന്ന് ലോകാരോഗ്യസംഘടന. 2019 ല്‍ പൊതു ആരോഗ്യം നേരിടുന്ന പത്ത് വെല്ലുവിളികളുടെ പട്ടികയിലാണ് വാക്‌സിന്‍ നിരസിക്കലും ലോകാരോഗ്യസംഘടന ഉള്‍പ്പെടുത്തിയത്.

വായു മലിനീകരണവും അമിതണ്ണവും പട്ടികയില്‍ ഉണ്ട്. ഇതാദ്യമായാണ് ലോകാരോഗ്യസംഘടന വാക്‌സിന്‍ നിഷേധിക്കല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: ആന്ധ്രയില്‍ ടി.ഡി.പിയുമായി സഖ്യത്തിനില്ല; മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

“രോഗപ്രതിരോധത്തിനുള്ള ഏറ്റവും ഫലവത്തായ മാര്‍ഗമാണ് വാക്‌സിനേഷന്‍. ശരാശരി ഒരു വര്‍ഷം നിലവില്‍ 2-3 മില്യണ്‍ വരെയുള്ള മരണനിരക്ക് കുറയ്ക്കാന്‍ വാക്‌സിനേഷന്‍ സഹായിക്കുന്നുണ്ട്. ആഗോളതലത്തില്‍ വാക്‌സിനേഷന്റെ പ്രചാരം വര്‍ധിപ്പിച്ചാല്‍ 1.5 മില്യണ്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാനും കഴിയും.”

ഇന്ത്യയില്‍ വാക്‌സിനേഷന്‍ കൊടുക്കുന്നതിന്റെ തോത് കുറവാണെന്നും ലോകാരോഗ്യസംഘടന പറയുന്നു. വാക്‌സിനേഷനെ കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിലുള്ള ഉദാസീനതയാണ് ഇതിന് പിന്നില്‍.

സര്‍ക്കാര്‍ കണക്ക് പ്രകാരം 65 ശതമാനം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടില്ല.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more