ന്യൂദല്‍ഹി: മെയ് 15 ന് മുന്‍പ് രാജസ്ഥാന് വാക്‌സിന്‍ നല്‍കാന്‍ പറ്റില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇക്കാര്യം സീറം തങ്ങളെ അറിയിച്ചതായി രാജസ്ഥാന്‍ ആരോഗ്യ മന്ത്രി അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ ചെയ്ത വാക്‌സിന്‍ നല്‍കാന്‍ 15 വരെ സമയം വേണമെന്നാണ് സെറത്തിന്റെ ആവശ്യം.
സംസ്ഥാനത്തിന് നേരിട്ട് വാക്‌സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് സെറത്തിനെ ബന്ധപ്പെട്ടിരുന്നെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ ക്വാട്ട നല്‍കിക്കഴിഞ്ഞാല്‍ മാത്രമെ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ പറ്റുമെന്നാണ് സെറം അധികൃതര്‍ പറഞ്ഞെന്നും രാജസ്ഥാന്‍ മന്ത്രി പറഞ്ഞു.
അതേസമയം, ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കൊവിഡ് വാക്‌സിനുകള്‍ ഡോസിന് 150 രൂപ നിരക്കില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാങ്ങുന്നത് തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 2,767 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണ സംഖ്യ 1,92,311 ആയി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക