തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന് ക്ഷാമം രൂക്ഷം. കേന്ദ്ര സര്ക്കാര് വേണ്ടത്ര വാക്‌സിന് അനുവദിക്കാത്തതിനാലാണ് സംസ്ഥാനം കടുത്ത പ്രതിസന്ധിയിലായത്. കേരളം കേന്ദ്രത്തോട് 50 ലക്ഷം ഡോസ് ഉടന് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും വെള്ളിയാഴ്ച വന്നത് 2 ലക്ഷം ഡോസ് മാത്രമാണ്.
വാക്‌സിന് ക്ഷാമം കാരണം തിരുവനന്തപുരം ജില്ലയിലെ 188 ക്യാംപുകളില് 24 എണ്ണം മാത്രമാണ് വെള്ളിയാഴ്ച പ്രവര്ത്തിച്ചത്. സംസ്ഥാനത്ത് ഇതുവരെ 13.39 % പേര് മാത്രമേ വാക്‌സിന് സ്വീകരിച്ചിട്ടുള്ളൂ. ആദ്യ ഡോസ് 48.97 ലക്ഷം പേര്ക്കു ലഭിച്ചു.
5.93 ലക്ഷം പേര്ക്ക് രണ്ടാം ഡോസും ലഭിച്ചു. സംസ്ഥാനത്ത് വെള്ളിയാഴ്ച 10,031 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര് 737, കണ്ണൂര് 673, കാസര്ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനെയാണ് ജില്ലകളില് ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Vaccine in kerala