Vaccination
സംസ്ഥാന സര്‍ക്കാരുകളോ വ്യക്തികളോ ചെലവ് വഹിക്കണം, എന്നാല്‍ മാത്രം 18 വയസായ എല്ലാവര്‍ക്കും വാക്‌സിന്‍; കേന്ദ്രത്തിന്റെ ഉത്തരവിന് പിന്നില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 19, 04:15 pm
Monday, 19th April 2021, 9:45 pm

കോഴിക്കോട്: മേയ് ഒന്ന് മുതല്‍ 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും ചെലവ് വരുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും വ്യക്തികള്‍ക്കും. വാക്സിന്‍ നിര്‍മാതാക്കള്‍ ഉത്പാദിപ്പിക്കുന്ന ഡോസുകളുടെ 50 ശതമാനം കേന്ദ്ര സര്‍ക്കാരിന് നല്‍കണം.

അവശേഷിക്കുന്ന 50 ശതമാനത്തില്‍ നിന്നാകും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും വാങ്ങാനാകുക.


മുന്‍കൂട്ടി നിശ്ചയിച്ച തുകയ്ക്കാകും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വാക്സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വാങ്ങാനാകുക. വാക്സിന്‍ സൗജന്യമായി നല്‍കണോ ജനങ്ങളില്‍ നിന്ന് പണം ഈടാക്കണോ എന്നത് ഇതോടെ സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമായി മാറും.

എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യുമെന്ന് കേരള സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 45 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കി വരുന്ന സൗജന്യ വാക്സിനേഷന്‍ ഇനിയും തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് നല്‍കുന്നതിനുള്ള വാക്സിന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vaccination on 18 Above State Govt Responsible Narendra Modi