ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ വാക്‌സിന്‍ നയത്തില്‍ മാര്‍ഗരേഖ പുറത്തിറക്കി. വാക്‌സിനേഷനുള്ള മുന്‍ഗണനാക്രമം സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാം.
രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാണു കേന്ദ്രം, സംസ്ഥാനങ്ങള്‍ക്കു വാക്‌സിന്‍ വിതരണം ചെയ്യുക. സ്വകാര്യ ആശുപത്രിയിലേക്കുള്ള വാക്‌സിന്‍ വില കമ്പനിയ്ക്കു തീരുമാനിക്കാം.
തിങ്കളാഴ്ചയാണു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ വാക്‌സിന്‍ നയത്തില്‍ മാറ്റം പ്രഖ്യാപിച്ചത്. ജൂണ്‍ 21 മുതല്‍ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്നാണു കേന്ദ്ര പ്രഖ്യാപനം.
സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം സൗജന്യമായി വാക്‌സിന്‍ വാങ്ങി നല്‍കും. സ്വകാര്യ ആശുപത്രികള്‍ക്കു 25 ശതമാനം വാക്‌സിന്‍ വാങ്ങാം.
വാക്‌സിന്‍ വിലയ്ക്കു പുറമേ പരമാവധി 150 രൂപ സര്‍വീസ് ചാര്‍ജ് മാത്രമേ വാങ്ങാവൂവെന്നും നിര്‍ദേശമുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Vaccination new Guidelines Central Govt