ഡിഫ്തീരിയ മരണങ്ങള്‍ക്ക് ഇസ്ലാമിക സംഘടനകളും ഉത്തരവാദിയെന്ന് ജമാഅത്തെ ഇസ്ലാമി ഡോക്ടര്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്ക്
Friday, 1st July 2016, 7:35 am
കോഴിക്കോട്: മലപ്പുറത്തെ ഡിഫ്തീരിയ മരണങ്ങള്‍ക്ക് ഇസ് ലാമിക സംഘടനകളും ഉത്തരവാദികളാണെന്ന് ജമാഅത്തെ ഇസ് ലാമിയുടെ ആരോഗ്യവിഭാഗമായ എത്തിക്കല്‍ മെഡിക്കല്‍ ഫോറം സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.
ഇവിടുത്തെ പ്രാദേശിക മതനേതൃത്വങ്ങളില്‍ നിന്നാണ് കുത്തിവയ്പ്പെടുക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തടസങ്ങളുണ്ടാകുന്നതെന്നും ഇവര്‍ ആരോപിച്ചു.
കുത്തിവെപ്പെടുക്കുന്നത് മതനിയമങ്ങള്‍ക്ക് എതിരാണെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഇസ് ലാമിന് നിഷിദ്ധമായ വസ്തുക്കളില്‍ നിന്നാണ് വാക്സിന് ഉത്പാദിപ്പിക്കുന്നതെന്നും മലബാറിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രത്യുത്പാദന ശേഷി വാക്സിന് തകര്ക്കുമെന്നുമെല്ലാമുള്ള ദുഷ്പ്രചാരങ്ങളാണ് നടക്കുന്നത്.
മതത്തിന്റെ ആവരണമിട്ട ഈ പ്രതിരോധം ഇല്ലാതാക്കാന്‍ മതനേതാക്കളുടെ സഹകരണം ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.