Covid Vaccine
18-നും 45-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ സ്വകാര്യ കേന്ദ്രങ്ങളിലൂടെ മാത്രം: കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 25, 02:21 pm
Sunday, 25th April 2021, 7:51 pm

ന്യൂദല്‍ഹി: രാജ്യത്തെ 18-നും 45-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുക സ്വകാര്യ കേന്ദ്രങ്ങളിലൂടെ മാത്രം. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

വാക്‌സിന്‍ സ്വീകരിക്കാനായി കോവിന്‍ ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.

ഏപ്രില്‍ 28 ബുധനാഴ്ച മുതല്‍ യുവജനങ്ങള്‍ക്ക് വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാം. മെയ് ഒന്ന് ശനിയാഴ്ച മുതല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ അല്ലെങ്കില്‍ ക്ലിനിക്കുകള്‍ വഴി വാക്‌സിന്‍ ലഭ്യമാക്കും.

സ്വകാര്യ ആശുപത്രികള്‍ വഴിയാണ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് എന്നതിനാല്‍ ഇതിനായി ആളുകള്‍ സ്വന്തം കൈയില്‍നിന്നും പണം ചെലവഴിക്കേണ്ടി വന്നേക്കും.

No description available.

സ്വകാര്യ മേഖലയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷില്‍ഡ് വാക്‌സിന്‍ 600 രൂപയ്ക്കും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ 1200 രൂപയ്ക്കുമാണ് കൊടുക്കുക എന്നാണ് കമ്പനികള്‍ അറിയിച്ചത്.

45 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ തുടരാനാണ് സാധ്യത.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vaccination for 18-15 on Private Centres Covid 19