'പണ്ടെങ്ങാണ്ടോ ആരോ വാഴ വെച്ചേ..' അങ്ങനെ വാഴകളുടെ നാഷണല്‍ ആന്തവും എത്തി
Entertainment
'പണ്ടെങ്ങാണ്ടോ ആരോ വാഴ വെച്ചേ..' അങ്ങനെ വാഴകളുടെ നാഷണല്‍ ആന്തവും എത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th August 2024, 8:37 pm

ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയില്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്’. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി കൊണ്ടാണ് ഈ സിനിമ എത്തുന്നത്.

സോഷ്യല്‍ മീഡിയ താരങ്ങളായ സാഫ് ബോയ്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, വിനായക്, ഹാഷിര്‍, അലന്‍, അജിന്‍ ജോയ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ആഗസ്റ്റ് പതിനഞ്ചിനാകും വാഴ എന്ന ഈ സിനിമ തിയേറ്ററുകളില്‍ എത്തുക. നീരജ് മാധവ് നായകനായ ‘ഗൗതമന്റെ രഥം’ത്തിന് ശേഷം ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത സിനിമയാണ് വാഴ.

സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയത് മുതല്‍ക്ക് തന്നെ ഈ സിനിമയുടെ അപ്ഡേറ്റിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മിക്കവരും. ഈയിടെ ആയിരുന്നു സിനിമയുടെ ഒഫീഷ്യല്‍ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഇപ്പോള്‍ വാഴ – ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സിലെ ഏറ്റവും പുതിയ ഗാനം പുറത്തുവന്നു. വാഴ ആന്തം എന്ന ഈ ഗാനം ഒരുക്കിയിരിക്കുന്നത് നൊമാഡിക് വോയ്‌സ് ആണ്.


ചിത്രം WBTS പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, ഐക്കണ്‍ സ്റ്റുഡിയോസ്, സിഗ്‌നചര്‍ സ്റ്റുഡിയോസ് എന്നീ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി.ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ഛായാഗ്രഹണം: അരവിന്ദ് പുതുശ്ശേരി, ചിത്രസംയോജനം: കണ്ണന്‍ മോഹന്‍, കലാസംവിധാനം: ബാബു പിള്ള, ചീഫ് അസോസിയേറ്റ്: ശ്രീലാല്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം: അശ്വതി ജയകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിന്നി ദിവാകരന്‍.

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അനീഷ് നന്തിപുലം, അസോസിയേറ്റ് ഡയറക്ടര്‍: അനൂപ് രാജ്, സവിന്‍, സൗണ്ട് ഡിസൈന്‍: അരുണ്‍.എസ് മണി, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജതന്‍, ആക്ഷന്‍ ഡയറക്ടര്‍: കലൈ കിങ്‌സണ്‍, ഡി.ഐ: ജോയ്‌നര്‍ തോമസ്, സ്റ്റില്‍സ്: അമല്‍ ജെയിംസ്, പി.ആര്‍.ഒ: എ.എസ്. ദിനേശ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്: ടെന്‍ ജി മീഡിയ, ടൈറ്റില്‍ ഡിസൈന്‍: സാര്‍ക്കാസനം, ഡിസൈന്‍: യെല്ലോ

Content Highlight: Vaazha Anthem Video Song Out In Vaazha Movie