| Sunday, 17th July 2022, 8:53 am

'വാശി' ഇനി നെറ്റ്ഫ്ളിക്സിൽ ;സ്ട്രീമിങ് ആരംഭിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ വാശി ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു.

നെറ്റ്ഫ്ളിക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. 10 കോടി രൂപക്കാണ് നെറ്റ്ഫ്ളിക്സ് വാശി വാങ്ങിയതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. നവാഗതനായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്ത ചിത്രം ജൂണ്‍ 17നാണ് തിയേറ്ററുകളിലെത്തിയത്.

ലൈംഗിക ബന്ധത്തിലെ കണ്‍സെന്റ്, മാനിപ്പുലേറ്റഡ് കണ്‍സെന്റ്, മീ ടൂ പോലെയുള്ള വിഷയങ്ങള്‍ പ്രതിപാദിച്ച ചിത്രം റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ അഭിഭാഷകരായാണ് ടൊവിനോയും കീര്‍ത്തിയുമെത്തിയത്.

രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ് കുമാര്‍ നിര്‍മിച്ച ചിത്രത്തില്‍ അനു മോഹന്‍, അനഘ നാരായണന്‍, ബൈജു, കോട്ടയം രമേശ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഛായാഗ്രഹണം നീല്‍ ഡി. കുഞ്ഞ, എഡിറ്റിങ് അര്‍ജു ബെന്‍, ക്രിയേറ്റീവ് സൂപ്പര്‍വൈസര്‍ മഹേഷ് നാരായണന്‍, സംഗീതം കൈലാസ്, പശ്ചാത്തല സംഗീതം യാക്സന്‍, നേഹ, കലാസംവിധാനം സാബു മോഹന്‍, കഥ ജാനിസ് ചാക്കോ സൈമണ്‍, മേക്കപ്പ് പി. വി. ശങ്കര്‍, വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിഥിന്‍ മൈക്കിള്‍, വരികള്‍ വിനായക് ശശികുമാര്‍, സൌണ്ട് എം. ആര്‍. രാജകൃഷ്ണന്‍, ഡിസൈന്‍ ഓള്‍ഡ്മങ്ക്സ്, വിതരണം ഉര്‍വ്വശി തിയറ്റേഴ്സ്.

അതേസമയം ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന തല്ലുമാലയാണ് ടൊവിനോയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ആഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്ലറിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

Content Highlight : Vaashi Started streaming on Netflix

We use cookies to give you the best possible experience. Learn more