Film News
ധനുഷ്- സംയുക്ത കോമ്പോ ഏറ്റെടുത്ത് ആരാധകര്‍; വാ വാത്തി വീഡിയോ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 14, 06:16 am
Tuesday, 14th March 2023, 11:46 am

ധനുഷ് നായകനായ വാത്തിയിലെ പാട്ട് പുറത്ത്. വാ വാത്തി എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് വന്നിരുന്നു. സംയുക്തയാണ് ഗാനരംഗങ്ങളില്‍ ധനുഷിന്റെ ജോഡിയായി വന്നിരിക്കുന്നത്. പുതിയ കോമ്പോയെ വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ വരവേറ്റിരിക്കുന്നത്.

ലിറിക്കല്‍ വീഡിയോയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചിരുന്നത്. ശ്വേത മോഹന്റെ ശബ്ദമാണ് പാട്ടിന്റെ ഏറ്റവും വലിയ ഹൈലൈറ്റായി പ്രേക്ഷകര്‍ ഉയര്‍ത്തി കാണിച്ചത്. ജി.വി. പ്രകാശാണ് ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. ധനുഷ് തന്നെയാണ് വരികള്‍ എഴുതിയിരിക്കുന്നത്.

ഫെബ്രുവരി 17 നാണ് ചിത്രം റിലീസ് ചെയ്തത്. തെലുങ്കിലും തമിഴിലും വാത്തി റിലീസ് ചെയ്തിരുന്നത്. 100 കോടി കളക്ഷന്‍ നേടിയ ചിത്രം മാര്‍ച്ച് 17ന് ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തില്‍ കോളേജ് അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. മീനാക്ഷി എന്ന കഥാപാത്രമായാണ് സംയുക്ത ചിത്രത്തിലെത്തിയത്. സിത്താര എന്റര്‍ടൈന്‍മെന്റ്‌സിന്റെയും ശ്രീകര സ്റ്റുഡിയോസിന്റെയും ബാനറില്‍ എത്തിയ ചിത്രം നാഗ വാംസിസും സായി സൗജന്യയും ചേര്‍ന്നാണ് നിര്‍മിച്ചത്. തിരക്കഥ എഴുതിയത് വെങ്കി അറ്റ്‌ലൂരി തന്നെയാണ്.

പി. സായ്കുമാര്‍, തനിക്കെല്ല ഭരണി, ആടുകളം നരേന്‍, ഇളവരസ്, ഹരീഷ് പേരടി, സമുദ്രക്കനി, സുമന്ത് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: va vaathi video song fromm vaathi movie