തിരുവനന്തപുരം: വഖഫ് നിയമഭേഗതി സംബന്ധിച്ച് ബി.ജെ.പിയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും മുനമ്പത്ത് പോയി വഖഫ് ഭേദഗതി ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ നടപ്പിലാവുമെന്ന് പറഞ്ഞ വി.മുരളീധരന്‍ ഇപ്പോള്‍ ആരായി എന്നും സന്ദീപ് വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വഖഫ് വിഷയത്തിലെ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് സന്ദീപ് വാര്യര്‍ ചൂണ്ടിക്കാണിച്ചത്.
2014 ബി.ജെ.പി പ്രകടനപത്രികയില്‍ വഖഫ് ബോര്‍ഡ് ശക്തമാക്കുമെന്നും നഷ്ടപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ ഊര്‍ജ്വസ്വലമായ നടപടികള്‍ സ്വീകരിക്കുമെന്നും ബി.ജെ.പി വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഈ ബി.ജെ.പി തന്നെ ഇപ്പോള്‍ പറയുന്നത് 2013ലെ വഖഫ് ഭേദഗതി തെറ്റാണെന്നുമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
അതേസമയം 2013ല്‍ പ്രതിപക്ഷത്തുണ്ടായിരുന്നപ്പോള്‍ ബി.ജെ.പി ഇത് സംബന്ധിച്ച് എന്തെങ്കിലും രാഷ്ട്രീയമായ പ്രക്ഷോഭം നടത്തിയിട്ടുണ്ടോ എന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.
പത്തുവര്‍ഷക്കാലം ഭരണത്തില്‍ ഉള്ളപ്പോഴൊന്നും ഈ നിയമഭേദഗതി ആവശ്യമാണെന്ന് തോന്നിയില്ലേയെന്നും അന്ന് ഈ നിയമ ഭേദഗതിയെ എന്തുകൊണ്ടാണ് ബി.ജെ.പി എതിര്‍ക്കാതിരുന്നതെന്നും മുനമ്പത്ത് പോയി വഖഫ് നിയമഭേദഗതി, ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ നടപ്പിലാക്കുമെന്ന് പറഞ്ഞ വി. മുരളീധരന്‍ ആരായെന്നും സന്ദീപ് വാര്യര്‍ ചോദിക്കുകയുണ്ടായി.
ജെ.പി.സിയുടെ കാലാവധി വീണ്ടും നീട്ടിക്കൊടുത്ത് ചാണക്യനായ അമിത് ഷാ തടിയെടുത്തുവെന്നും ചാണക്യന്‍ വാക്കുമാറ്റിയ വിവരം ബി.ജെ.പി ഭക്തര്‍ അറിയാത്ത മട്ടാണെന്നും പറഞ്ഞ സന്ദീപ് വാര്യര്‍ ചന്ദ്രബാബു നായിഡുവും നീതീഷ് കുമാറും സഖ്യത്തില്‍ നിന്നും പിന്മാറിയാല്‍ നിയമഭേദഗതി നടപ്പിലാകില്ലെന്നതാണ് അവരുടെ കോമണ്‍സെന്‍സെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം മതം പറഞ്ഞ് മനുഷ്യരെ ഭിന്നിപ്പിക്കുന്ന വിഷലിപ്ത രാഷ്ട്രീയത്തിന് കേരളത്തില്‍ നേതൃത്വം കൊടുക്കുന്നത് സി.പി.ഐ.എമ്മും പിണറായി വിജയനുമാണെന്നതാണ് യാഥാര്‍ത്ഥ്യമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. സി.ജെ.പിയെ കേരളം തൂത്തെറിയുമെന്നും വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: who went to Munambam and informed that the Waqf amendment will come in this Parliament session. Who is v. Muralidharan now? Sandeep Warrier