| Sunday, 9th January 2022, 10:01 am

ശിഖണ്ഡി എന്ന് ഇക്കാലത്ത് ആരും പറയില്ല, ഇദ്ദേഹം ഏത് കാലത്താണാവോ ജീവിക്കുന്നത്; വി. മുരളീധരന്റെ പരിഹാസത്തിന് മറുപടിയുമായി വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കണ്ണൂര്‍ വി.സി നിയമനത്തില്‍ സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ പ്രതിപക്ഷ നേതാവ് ശിഖണ്ഡിയുടെ റോള്‍ കളിക്കുകയാണെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരിഹാസത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

ശിഖണ്ഡി പോലുള്ള വാക്കുകള്‍ ഇന്നത്തെ കാലത്ത് പറയാന്‍ പാടില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

‘ശിഖണ്ഡി, ആണുംപെണ്ണും കെട്ടവന്‍ അങ്ങനെയുള്ള വാക്കുകളൊന്നും ഇന്നത്തെ കാലത്ത് പറയാന്‍ പാടില്ല. ആ വാക്കുകളൊക്കെ കാലഹരണപ്പെട്ടു. ആ വാക്കുകളൊക്കെ ഇന്നത്തെ കാലഘട്ടത്തിന് യോജിച്ച വാക്കുകളല്ല.

അതൊന്നും പറയാന്‍ പാടില്ല. ഒരു സമൂഹത്തിനെ അപമാനിക്കുന്നതിന് തുല്ല്യമാണ്. ഇന്നൊന്നും ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കില്ല. ഏത് ലോകത്താണാവോ ഇദ്ദേഹം ജീവിക്കുന്നതെന്ന് അറിയില്ല,’ അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒളിച്ചുനടക്കുമ്പോള്‍ ദിവസവും വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് അദ്ദേഹത്തെ ചീത്ത വിളിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നതെന്നാണ് വി. മുരളീധരന്‍ പറഞ്ഞിരുന്നത്.

ഗവര്‍ണര്‍ രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷ നേതാവിന്റേത്. ഇങ്ങനെയൊരു ആവശ്യമുയര്‍ത്താന്‍ മുഖ്യമന്ത്രിക്ക് ജാള്യതയുള്ളതുകൊണ്ടാവാം അദ്ദേഹം പ്രതിപക്ഷ നേതാവിനെ ഏല്‍പ്പിച്ചതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

ഗവര്‍ണറുടെ രാഷ്ട്രീയവും യോഗ്യതയും അളക്കുന്ന പ്രതിപക്ഷ നേതാവ്, കെ. മുരളീധരനും ചെറിയാല്‍ ഫിലിപ്പും അയോഗ്യരാണോ എന്നുകൂടി വ്യക്തമാക്കണമെന്നും വി. മുരളീധരന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: V. VD responds to Muraleedharan’s joke Satheesan

We use cookies to give you the best possible experience. Learn more