പാലക്കാട്: അര്‍ജന്റീന- ഫ്രാന്‍സ് ലോകകപ്പ് ഫൈനലിന് മുന്നോടിയായി മുന്‍ മന്ത്രി എം.എം. മണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.
‘എം. ബാപ്പയോ ബാപ്പയോ വരട്ടെ, നാളെ പാക്കലാം,’ എന്ന് കടുത്ത അര്‍ജന്റൈന്‍ ആരാധകനായ എം.എം. മണി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
എന്നാല്‍, മറ്റുള്ളവരെ തെറിവിളിച്ചാലേ വലിയ ഫുട്‌ബോള്‍ കമ്പക്കാരനായി അംഗീകരിക്കപ്പെടുകയുള്ളൂ എന്നാണ് ധരിച്ചുവച്ചിരിക്കുന്നതെന്നത്, എന്നാണ് എം.എം. മണിയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് വി.ടി. ബല്‍റാം മറുപടി നല്‍കിയിരിക്കുന്നത്.
‘സി.പി.ഐ.എം എം.എല്‍.എയും മുന്‍ മന്ത്രിയുമാണ്. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും സാംസ്‌ക്കാരിക നായകര്‍ക്കും ആരാധ്യ പുരുഷനായ ‘ആശാനാ’ണ്. പതിവ് പോലെ മറ്റുള്ളവരെ തെറിവിളിച്ചാലേ വലിയ ഫുട്‌ബോള്‍ കമ്പക്കാരനായി അംഗീകരിക്കപ്പെടുകയുള്ളൂ എന്നാണ് ധരിച്ചു വച്ചിരിക്കുന്നതെന്ന് തോന്നുന്നു,’ വി.ടി. ബല്‍റാം പറഞ്ഞു.