'മദനോത്സവം' കണ്ടു, അപ്പോഴാ ഓര്‍ത്തത്, കെ. സുരേന്ദ്രന്‍ 400 കോടി രൂപ കള്ളപ്പണം ഹെലികോപ്റ്ററില്‍ കടത്തിയ കേസ് എന്തായി: വി.ടി. ബല്‍റാം 
Kerala News
'മദനോത്സവം' കണ്ടു, അപ്പോഴാ ഓര്‍ത്തത്, കെ. സുരേന്ദ്രന്‍ 400 കോടി രൂപ കള്ളപ്പണം ഹെലികോപ്റ്ററില്‍ കടത്തിയ കേസ് എന്തായി: വി.ടി. ബല്‍റാം 
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th April 2023, 8:44 pm

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനായി ബി.ജെ.പി കുഴല്‍പ്പണമായി കേരളത്തിലെത്തിച്ച പണം കൊടകരയില്‍ തട്ടിയെടുത്തുവെന്ന കേസ് ഇപ്പോള്‍ എന്തായി എന്ന ചോദ്യവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനായി ബി.ജെ.പി കുഴല്‍പ്പണമായി കേരളത്തിലെത്തിച്ച പണം കൊടകരയില്‍ തട്ടിയെടുത്തുവെന്ന കേസ് ഇപ്പോള്‍ എന്തായി എന്ന ചോദ്യവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം.

വിഷു റിലീസായി ഏപ്രില്‍ പതിനാലിന് തിയേറ്ററുകളില്‍ എത്തിയ സുരാജ് വെഞ്ഞാറമ്മൂട് നായകനായി എത്തിയ മദനോത്സവം എന്ന സിനിയ കണ്ടതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയായിരുന്നു ബല്‍റാമിന്റെ ഓര്‍മപ്പെടുത്തല്‍.
‘ഇന്നലെ ചങ്ങരംകുളം മാര്‍സ് തിയേറ്ററില്‍ നിന്ന് കുടുംബസമേതം ‘മദനോത്സവം’ സിനിമ കണ്ടു. അത് പറഞ്ഞപ്പോഴാ ഓര്‍ത്തത്, എന്തായി കെ. സുരേന്ദ്രന്‍ 400 കോടി രൂപ കള്ളപ്പണം ഹെലികോപ്റ്ററില്‍ കടത്തിയതിന്റെയും അതില്‍ കുറേ പണം കൊടകര വച്ച് ആരോ കവര്‍ച്ച ചെയ്തതിന്റെയുമൊക്കെ പേരില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ എടുത്ത കേസ്?,’ എന്നാണ് ബല്‍റാം എഴുതിയത്.


കൊടകര കേസില്‍ കേരളാ പൊലീസ് അന്വേഷണം അവസാനിപ്പിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ബല്‍റാമിന്റെ പ്രതികരണം.
2021 ഏപ്രില്‍ നാലിന് നടന്ന സംഭവത്തിന്റെ അന്തിമ കുറ്റപത്രം നല്‍കാത്തതിനാല്‍ പ്രതികളെല്ലാം പുറത്തിറങ്ങിയിട്ടുണ്ട്. കേസില്‍ തട്ടിയെടുത്തു എന്ന് പറയപ്പെടുന്ന  ഒന്നരക്കോടി രൂപ ഇനിയും കണ്ടെത്താനായിരുന്നില്ല. ഇതോടെ കേസ് ദുര്‍ബലമായിരുന്നത്. കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു.