| Friday, 28th June 2013, 2:29 pm

സാമൂതിരി രാജകുടുംബാംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനം അപമാനകരം: വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കണ്ണൂര്‍: കോഴിക്കോട് സാമൂതിരി രാജകുടുംബത്തിലെ 826 പേര്‍ക്കു പെന്‍ഷന്‍ കൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ##വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്.

ഇന്ദിരാഗാന്ധി നിര്‍ത്തലാക്കിയ പ്രിവി പഴ്‌സ് മറ്റൊരു രൂപത്തില്‍ തിരിച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രിവി പഴ്‌സ് നിര്‍ത്തലാക്കാന്‍ മുന്‍പന്തിയില്‍നിന്ന പ്രസ്ഥാനങ്ങളെന്ന നിലയ്ക്ക് ഇതിനെ എന്തുവില കൊടുത്തും കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും ഇതിനെ എതിര്‍ക്കുമെന്നും ബല്‍റാം പറഞ്ഞു. []

പ്രതി വര്‍ഷം രണ്ടരകോടി രൂപയാണു പൊതുഖജനാവില്‍ നിന്നു നല്‍കുന്നത്. സാമൂതിരി രാജകുടുംബത്തിലെ 826 പേര്‍ക്കു പെന്‍ഷന്‍ കൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അപമാനകരമാണ്.

ജാതി വേര്‍തിരിവിനെതിരെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സത്യഗ്രഹം നടക്കുമ്പോള്‍ അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് സാമൂതിരി രാജാവാണ്. അങ്ങനെയുള്ളയാളുടെ കുടുംബാംഗങ്ങള്‍ക്കു പെന്‍ഷന്‍ കൊടുക്കുന്നത് ജനാധിപത്യ കേരളത്തോടുള്ള വെല്ലുവിളിയാണെന്നും ബല്‍റാം പറഞ്ഞു.

ഇങ്ങനെയൊക്കെ പറഞ്ഞതിന്റെ പേരില്‍ തന്നെ ഹിന്ദുവിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുമെന്നറിയാം. എന്നാലും നിലപാടില്‍നിന്നു പിന്നോട്ടില്ലെന്ന് ബല്‍റാം പറഞ്ഞു.

പ്രിവി പഴ്‌സ് നിര്‍ത്തലാക്കാന്‍ മുന്‍പന്തിയില്‍ നിന്നു പോരാടിയ പ്രസ്ഥാനങ്ങളായ കെഎസ് യുവും യൂത്ത് കോണ്‍ഗ്രസും സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കണം.

സവര്‍ണത ഇന്നും നിലനില്‍ക്കുന്നുവെന്നു സൂചിപ്പിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം. എല്ലാ പൗരന്‍മാരും തുല്യരായി ജീവിക്കുന്ന ജനാധിപത്യകേരളത്തിലാണ് ഇതു നടക്കുന്നത്. ഈ തീരുമാനത്തോട് ഒരിക്കലും യോജിക്കില്ലെന്നും ബല്‍റാം പറഞ്ഞു.

കെ.എസ്.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സജിത്‌ലാല്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സാമൂതിരി കുടുംബാംഗങ്ങളായ 826 പേര്‍ക്ക് മാസം 2500 രൂപ വീതം പെന്‍ഷന്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

സാമൂതിരി കുടുംബം ധാരാളം സ്വത്തുവകകള്‍ സര്‍ക്കാരിന് വിട്ടുനല്‍കിയത് പരിഗണിച്ചാണിതെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിശദീകരണം.

We use cookies to give you the best possible experience. Learn more