Kerala News
കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം; താമര 'ഫ്‌ളഷ്'ചെയ്ത് ശിവന്‍ കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 02, 11:46 am
Monday, 2nd May 2022, 5:16 pm

തിരുവനന്തപുരം: ബി.ജെ.പിയെ പരിഹസിച്ച് മന്ത്രി ശിവന്‍ കുട്ടി. നേമം മണ്ഡലം തിരിച്ചുപിടിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തിലാണ് ശിവന്‍ കുട്ടിയുടെ പരിഹാസം. ബി.ജെ.പിയെ പരിഹസിച്ച് മന്ത്രി വി. ശിവന്‍കുട്ടി.

 

‘നേമം മണ്ഡലത്തിലെ കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം’ എന്ന ക്യാപ്ഷന്‍ നല്‍കി സ്വന്തം ചിത്രം പങ്കുവെച്ചായിരുന്നു ശിവന്‍കുട്ടിയുടെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് പിന്നാലെ ‘ഇനി പൂജ്യത്തിന്റെ കാര്യത്തില്‍ തര്‍ക്കം വേണ്ട. പൂജ്യം കണ്ട് പിടിച്ചത് നമ്മള്‍ തന്നെയാണ്’ എന്ന ക്യാപ്ഷനോടെ ‘താമര’യെ ഫ്ളഷ് ചെയ്യുന്ന ചിത്രവും മന്ത്രി പങ്കുവെച്ചു.

ബി.ജെ.പിയുടെ കുമ്മനം രാജശേഖരനും യു.ഡി.എഫിന്റെ കെ. മുരളീധരനേയും പരാജയപ്പെടുത്തിയായിരുന്നു നേമം മണ്ഡലത്തില്‍ ശിവന്‍കുട്ടി വിജയിച്ചത്. 2016ല്‍ വി ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയായിരുന്നു ബി.ജെ.പിയുടെ ഒ.രാജഗോപാലില്‍ ജയിച്ചത്. ഇതിലൂടെയായിരുന്നു സംസ്ഥാനത്ത് ബി.ജെ.പി അക്കൗണ്ട് നേടിയത്.

 

Content Highlights: V Sivan Kutty mocks BJP