Kerala News
മലബാറിനോട് അവഗണനയില്ല; അധിക സീറ്റ് അനുവദിക്കും: വി. ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 09, 04:34 am
Sunday, 9th July 2023, 10:04 am

മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പഞ്ചായത്ത് താലൂക്ക് അടിസ്ഥാനത്തില്‍ കണക്കെടുത്ത ശേഷം എയ്ഡഡ് മാനേജ്‌മെന്റിന് കൂടി സീറ്റ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘മലബാറിനോട് ഒരു അവഗണനയും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു കാര്യത്തിലും കാണിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷവും പ്ലസ് വണ്‍ സീറ്റിന്റെ കാര്യത്തില്‍ പ്രശ്‌നമുണ്ടായിരുന്നു. ആ പ്രശ്‌നം പരിഹാരം കാണുന്ന നിലപാടാണ് സ്വീകരിച്ചത്. എയ്ഡഡ് മാനേജ്‌മെന്റിന് കൂടെ ബാച്ച് അനുവദിക്കണമെന്നതാണ്. അത് അനുവദിക്കുന്നത് പഞ്ചായത്ത് അടിസ്ഥാനത്തിലും താലൂക്ക് അടിസ്ഥാനത്തിലും ലിസ്റ്റെടുത്ത ശേഷം ഏത് താലൂക്കിലാണ്, ഏത് പഞ്ചായത്തിലാണ് സീറ്റ് കുറവെന്ന് നോക്കിയിട്ട് അവിടേക്ക് സീറ്റ് അനുവദിക്കുമെന്ന നിലപാടാണ് സ്വീകരിക്കാന്‍ പോകുന്നത്,’ ശിവന്‍ കുട്ടി പറഞ്ഞു.

മലബാറില്‍ ഈ വര്‍ഷം 2,25702 വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയത്. എന്നാല്‍ 2,01,885 സീറ്റുകളാണ് മലബാറില്‍ നിലവിലുള്ളത്.

Content Highlight: V shivan kutty about plus one seat crisis