| Tuesday, 8th March 2011, 8:19 pm

മ­ല­ബാര്‍ സി­മന്റ്‌­സ്: ഒ­രു ഉ­ദ്യോ­ഗസ്ഥ­നെ വേ­ട്ട­യാടി­യ വിധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡൂള്‍­ന്യൂ­സ് ഇന്‍­വെ­സ്റ്റി­ഗേഷന്‍

മ­ല­ബാര്‍ സി­മന്റ്‌­സ് കമ്പ­നി സെ­ക്രട്ട­റി വി.ശ­ശീ­ന്ദ്ര­ന്റെയും മ­ക്ക­ളു­ടെയും മ­ര­ണ­ത്തി­ലെ ദു­രൂ­ഹ­ത­കള്‍ നാള്‍­ക്കു­നാള്‍ വര്‍­ധി­ക്കു­ക­യാ­ണ്. കമ്പ­നി മേ­ധാ­വി­ക­ളു­ടെ താല്‍­പ­ര്യ­ത്തി­ന് വ­ഴ­ങ്ങാ­ത്ത­തി­നാല്‍ ശ­ശീ­ന്ദ്രന്‍ ക­ടു­ത്ത മാ­നസി­ക സ­മ്മര്‍­ദ്ദ­ത്തി­ലാ­യി­രു­ന്നു­വെ­ന്ന് വ്യ­ക്ത­മാ­ക്കു­ന്ന രേ­ഖ­കള്‍ നേര­ത്തെ ഡൂള്‍­ന്യൂ­സ് പുറ­ത്ത് വി­ട്ടി­രുന്നു. ശ­ശീ­ന്ദ്രന്‍ മു­ഖ്യ­മ­ന്തി­ക്ക­യ­ച്ച ക­ത്തു­ക­ളാ­യി­രു­ന്നു അ­വ.[]

2010 സെ­പ്­തം­ബര്‍ നാ­ലി­നാ­ണ് അ­ദ്ദേ­ഹം പേ­ഴ്‌­സ­ണല്‍ സെ­ക്രട്ട­റി സൂ­ര്യ­നാ­രാ­യ­ണ­നെ­തി­രെ മു­ഖ്യ­മ­ന്ത്രി­ക്ക് ക­ത്ത­യ­ച്ച­ത്. തു­ടര്‍­ന്ന് ആ­റി­ന് അ­ദ്ദേ­ഹം എം.ഡി­ക്ക് രാ­ജിക്ക­ത്ത് നല്‍കി. എ­ന്നാല്‍ ഒ­മ്പതാം തീയ്യ­തി അ­ദ്ദേ­ഹം മു­ഖ്യ­മ­ന്ത്രി­ക്ക് വീണ്ടും ക­ത്തെ­ഴുതി. താന്‍ നേര­ത്തെ എ­ഴു­തി­യ ക­ത്തി­ലെ പ­രാ­മര്‍­ശ­ങ്ങള്‍ തെ­റ്റാ­ണെ­ന്ന് ചൂ­ണ്ടി­ക്കാ­ട്ടി­യാ­യി­രു­ന്നു ആ ക­ത്ത്. ഭീ­ഷ­ണി­യെ­ത്തു­ടര്‍­ന്നാ­ണ് ശ­ശീ­ന്ദ്രന്‍ ക­ത്ത് തി­രു­ത്തി­യ­തെ­ന്നാ­ണ് ബ­ന്ധു­ക്ക­ളു­ടെ ആ­രോ­പ­ണം. ശ­ശീ­ന്ദ്ര­ന്റെ രാ­ജി തി­ടു­ക്ക­ത്തില്‍ അ­ധി­കൃ­തര്‍ സ്വീ­ക­രി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്ന് ആ­ക്ഷേ­പ­മുണ്ട്.

2010 ആഗസ്ത് 14 മുതല്‍ സെക്രട്ടറിസ്ഥാനം രാജിവെക്കുന്ന സപ്തംബര്‍ ആറുവരെ, ചില സുപ്രധാന ഫയലുകള്‍ കാണാനില്ലെന്ന­തിന്റെ പേരില്‍ മാനേജിങ്ഡയറക്ടര്‍ എം. സുന്ദരമൂര്‍ത്തി 14 തവണ  ശശീന്ദ്രന് വിശദീകരണനോട്ടീസ് നല്‍­കി­യി­രു­ന്നു­വെ­ന്നാ­ണ് ഇ­പ്പോള്‍ പുറ­ത്ത് വ­രു­ന്ന രേ­ഖ­കള്‍ വ്യ­ക്ത­മാ­ക്കു­ന്നത്. ഓഫീസില്‍ വൈ­കി­വ­ന്ന ശേഷം ഗേറ്റ്പാസ് കാണിക്കാതെ പുറത്തു­പോ­യെ­ന്ന­തിനും ശ­ശീ­ന്ദ്ര­നെ­തി­രെ കാര­ണം കാ­ണി­ക്കല്‍ നോ­ട്ടീ­സ് നല്‍­കി­യി­രുന്നു.

നോട്ടീസുകള്‍ക്ക് കൃത്യമായ മറുപടിലഭിച്ചി­ല്ലെന്നു പറഞ്ഞ് 2010 സപ്തം­ബര്‍ മൂന്നിന് ശിക്ഷാനടപടിയുടെ ഭാഗമായി വാര്‍ഷിക ശമ്പളവര്‍ധന തടഞ്ഞുവെച്ചുകൊണ്ട് ഉത്തരവിറക്കി. തൊട്ടടുത്തദിവസംതന്നെ വീണ്ടും വിശദീകരണനോട്ടീസും നല്‍­കി.

ആ­രോ­പ­ണ വി­ധേ­യനായ പേഴ്‌­സണല്‍ സെക്രട്ടറി പി. സൂര്യനാരായണന്‍ 2010 ഫിബ്രവരിയിലാണ് വാളയാര്‍ മലബാര്‍ സിമന്റ്‌­സ് കമ്പനിയിലെത്തുന്നത്. ശശീന്ദ്രന്റെ പേഴ്‌­സണല്‍ സെക്രട്ടറിയായാണ് ഇദ്ദേഹത്തെ നിയമി­ച്ചത്. എ­ന്നാല്‍ ദി­വ­സ­ങ്ങള്‍ക്ക­കം ശ­ശീ­ന്ദ്ര­നെ­ക്കാള്‍ ക­മ്പ­നി­യില്‍ സ്ഥാ­നം പേ­ഴ്‌­സ­ണല്‍ സെ­ക്ര­ട്ട­റി­ക്കായി. കമ്പ­നി സെക്ര­ട്ട­റി­ക്ക് അ­നു­വ­ദിച്ച കാബിന്‍ കുറ­ച്ച് ദി­വ­സ­ത്തി­ന് ശേഷം സൂര്യനാരായണ­ന് നല്‍കി. സെക്രട്ടിയെ മറ്റൊരു റൂമിലേക്ക് മാ­റ്റി. ഈ മാ­റ്റ­ത്തി­നി­ടെ­യാ­ണ് കമ്പ­നി സെ­ക്ര­ട്ട­റി­യു­ടെ മേ­ശ­പ്പു­റ­ത്തു­ണ്ടാ­യി­രു­ന്ന നിര്‍­ണ്ണാ­യ­ക ഫ­യ­ലു­കള്‍ കാ­ണാ­താ­യ­ത്.

ഈ ഫ­യ­ലു­കള്‍ ആ­വ­ശ്യ­പ്പെട്ട്് ശ­ശീ­ന്ദ്ര­ന് എം.ഡി ആഗസ്ത് 14 ന് കത്തു­നല്‍­കി. ഫ­യല്‍ കാ­ണാ­താ­യ­തോ­ടെ ഇ­തി­ന്റെ പ­കര്‍­പ്പ് ശ­ശീ­ന്ദ്രന്‍ നല്‍­കി­യെ­ങ്കിലും എം.ഡി അം­ഗീ­ക­രി­ച്ചില്ല. ഇതിനിടെ 20.08.10 ന് ഓഫീസില്‍ വൈകിവരികയായിരുന്നെന്ന് കാണിച്ച് മറ്റൊരു കാരണംകാണിക്കല്‍ നോട്ടീസുകൂടി കൊടുത്തു. തു­ടര്‍­ച്ച­യാ­യി നോ­ട്ടീ­സു­കള്‍ ല­ഭി­ച്ച ശ­ശീ­ന്ദ്രന്‍ ക­ടു­ത്ത മാ­നസി­ക സ­മ്മര്‍­ദ­ത്തി­ലാ­യി. ഇ­ങ്ങി­നെ­യാണ് സപ്തംബര്‍ ആറിന് ശശീന്ദ്രന്‍ മാനേജിങ് ഡയറക്ടര്‍ക്ക് രാജിക്കത്ത് സമര്‍­പ്പി­ച്ച­ത്.

രാ­ജിക്ക­ത്ത് പിന്‍­വ­ലി­ക്കു­ന്നു­വെ­ന്ന് കാ­ണി­ച്ച് ഒ­മ്പ­തിന് ക­ത്ത് നല്‍­കി­യെ­ങ്കിലും എം.ഡി എ­ട്ടി­ന് ത­ന്നെ രാ­ജി സ്വീ­ക­രിച്ചു. സര്‍­വ്വീ­സ് ച­ട്ട­ത്തി­ന് വി­രു­ദ്ധ­മാ­യി­രുന്നു ഈ രാ­ജി­സ്വീ­ക­രിക്കല്‍. മൂന്നുമാസത്തെ ശമ്പളം ശശീന്ദ്രനില്‍നിന്ന് കമ്പനി പിടിച്ചെ­ടുത്തു. പി­ന്നീ­ടാ­ണ് ശ­ശീ­ന്ദ്ര­ന്റെ­യും ര­ണ്ട് കു­ട്ടി­ക­ളു­ടെയും മ­ര­ണ­മു­ണ്ടാ­യത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ശശീന്ദ്രന്റെ ഭാര്യ ടീന മുഖ്യമന്ത്രിക്കും മറ്റും പരാതി നല്‍കി­യത്.

ഫ­യ­ലു­കള്‍ ഹാ­ജ­രാ­ക്ക­ണ­മെ­ന്ന് കാ­ണി­ച്ച് കമ്പ­നി എം.ഡി ശ­ശീ­ന്ദ്ര­ന് നല്‍കിയ നോ­ട്ടീ­സു­ക­ളില്‍ ചില­ത്


സര്‍­ക്കു­ല­റി­ന് മ­റുപ­ടി നല്‍­കി­യി­ല്ലെ­ന്ന് കാ­ണി­ച്ച് വി.ശ­ശീ­ന്ദ്ര­ന് എം.ഡി വീണ്ടും അ­യ­ച്ച കത്ത്

രാ­ജി­വെ­ക്കു­ന്ന­താ­യി അ­റി­യി­ച്ച ശ­ശീ­ന്ദ്രന്‍ എം.ഡിക്ക് നല്‍കി­യ കത്ത്

രാ­ജി സ്വീ­ക­രി­ച്ച­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ ജോ­ലി­യില്‍ നി­ന്ന് ഒ­ഴി­വാ­ക്കി­യ­താ­യി കാ­ണി­ച്ച് എം.ഡി ശ­ശീ­ന്ദ്രന് നല്‍കി­യ കത്ത്

We use cookies to give you the best possible experience. Learn more