[]തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷനെതിരെ പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ കത്ത്. ചീഫ് സെക്രട്ടറിയുടെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണറേക്കൊണ്ടു അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വി.എസ് കത്തയച്ചത്.
ഈ വിഷയത്തില്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അഖിലേന്ത്യ സര്‍വ്വീസിലുള്ള ഉദ്ധ്യോഗസ്ഥരുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ വിശദീകരണങ്ങള്‍ തെറ്റിധാരണ ജനിപ്പിക്കുന്നതാണ്.
നിയമസഭയില്‍ വിഷയം ഉന്നയിച്ചിട്ടും മറുപടിയില്ലാത്തതിനാലാണ് പഴ്‌സനല്‍ വകുപ്പിന്റെ ചുമതലയുള്ള പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്. സംഭവം കേന്ദ്ര വിജിലന്‍സ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വത്തു വിവരം വെളിപ്പെടുത്തുന്നതില്‍ ചീഫ് സെക്രട്ടറി കൃതൃമത്വം കാട്ടിയതായും ഭാര്യയുടേതുള്‍പ്പടെയുള്ള സ്വത്തു വിവരങ്ങള്‍ മറച്ചു വെച്ചതായും കത്തില്‍ ആരോപിക്കുന്നു.