| Monday, 14th October 2013, 7:09 pm

വി. എസ് എം.വി.ആറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സി.എം.പി ജനറല്‍ സെക്രട്ടറി എം.വി രാഘവനെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍ സന്ദര്‍ശിച്ചു.

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ എം.എല്‍.എയുടെ മകളുടെ കല്യാണത്തിനായി കണ്ണുരിലെത്തിയപ്പോഴാണ് വി. എസ് ആശുപത്രിയില്‍ കഴിയുന്ന പഴയ സഹപ്രവര്‍ത്തകനെ കാണാനെത്തിയത്.

അര മണിക്കൂറോളം ആശുപത്രിയില്‍ കഴിഞ്ഞ വി.എസ്. ഡോക്ടര്‍മാരോട് എം.വി.അറിന്റെ ആരോഗ്യസ്ഥിതിയെപറ്റി ചോദിച്ചറിഞ്ഞതിന് ശേഷമാണ് മടങ്ങിയത്. സി.പി.എമ്മില്‍ നിന്നും പുറത്താക്കിയതിന് ശേഷം ഇതാദ്യമായാണ് വി.എസ് എം.വി.ആറുമായി കൂടികാഴ്ച നടത്തുന്നത്.

അമിത രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന്് കഴിഞ്ഞ മാസം പത്തൊമ്പതിനാണ് എം.വി രാഘവനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് എം.വി.ആറിന് ന്യൂമോണിയ പിടിപെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

പാര്‍ക്കിന്‍സണ്‍ രോഗവും എം.വി.ആറിനെ അലട്ടുന്നുണ്ട്. പ്രായാധിക്യവും രോഗബാധയും കാരണം രണ്ട് വര്‍ഷത്തോളമായി എം.വി.ആര്‍. സജീവ രാഷ്്രടീയത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more