മരുന്നുകളുടെ ഉപയോഗം കൂടിയ കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ഈ തീരുമാനം ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന് നല്‍കിയ കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. സൗജന്യമരുന്നുവിതരണം ഉള്‍പ്പെടെയുള്ള കേരളത്തിന്റെ ജനക്ഷേമപദ്ധതികളെ മരുന്നുകളുടെ വില വര്‍ധനവ് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പേറ്റന്റ് മരുന്നുകള്‍ക്ക് വിദേശകമ്പനികള്‍ നിശ്ചയിക്കുന്ന വന്‍വില നല്‍കേണ്ട സാഹചര്യത്തിലേക്കാണ് ഈ തീരുമാനം എത്തിക്കുന്നത്. ചികിത്സച്ചെലവ് പതിന്മടങ്ങ് വര്‍ധിക്കുന്നതോടെ നിര്‍ധനരായ രോഗികള്‍ ദുരവസ്ഥയിലാവുമെന്നും ഇക്കാര്യങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ ബോധ്യപ്പെടുത്തുമെന്നും വി.എസ് ശിവകുമാര്‍ അറിയിച്ചു.
കാന്‍സര്‍ പ്രതിരോധത്തിനടക്കമുള്ള 108 മരുന്നുകളുടെ വിലനിയന്ത്രണാധികാരമാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ െ്രെപസിങ് അതോറിറ്റിയില്‍ (എന്‍.പി.പി.എ) നിന്നും എന്‍.ഡി.എ സര്‍ക്കാര്‍ എടുത്തു കളഞ്ഞിരിക്കുന്നത്. അവശ്യമല്ലാത്ത (Non Essential) വിഭാഗത്തില്‍ മരുന്നുകള്‍ പെടുത്തിയാണ് ഈ നടപടി.
ഹൃദ്രോഗം, ക്യാന്‍സര്‍, പ്രമേഹം, എയ്ഡ്‌സ്, ക്ഷയം, മലേറിയ, ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള എല്ലാ മരുന്നുകള്‍ക്കും ഇരട്ടിയോളം വിലയാണ് മോദി സര്‍ക്കാറിന്റെ ഈ നടപടിയിലൂടെ വര്‍ധിക്കുന്നത്.