| Saturday, 15th September 2018, 7:08 pm

ജേക്കബ് വടക്കുംചേരിയുടെ അറസ്റ്റ് ഒഴിവാക്കാമായിരുന്നു: വി.എസ് അച്യുതാനന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജേക്കബ് വടക്കുംചേരിയെ ജയിലിലടച്ചതിനെ വിമര്‍ശിച്ചു വി.എസ് അച്യുതാനന്ദന്‍. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലിടുന്നത് ഒഴിവാക്കാമായിരുന്നു എന്ന് വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

വടക്കുംചേരിയുടെ പ്രചരണങ്ങള്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിന് ഹാനികരമാണെന്നുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കുന്നതാവും ഉചിതമെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.

“വടക്കുംചേരി പറയുന്നതെല്ലാം ശരിയാണെന്നോ ശാസ്ത്രീയമാണെന്നോ അഭിപ്രായമില്ല. അദ്ദേഹം പ്രചരിപ്പിച്ച കാര്യങ്ങളുടെ ശരിതെറ്റുകള്‍ ശാസ്ത്രീയമായി പരിശോധിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കാവുന്നതാണെന്നും വി.എസ് വ്യക്തമാക്കി.


എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയിലാണ് ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സെപ്റ്റംബര്‍ 21 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

എലിപ്പനി പ്രതിരോധ മരുന്നായ “ഡോക്‌സി സൈക്ലിന്‍” കഴിച്ചാല്‍ മറ്റ് അസുഖങ്ങള്‍ ഉണ്ടാകുമെന്ന് പ്രചരിപ്പിച്ചതിനെതിരേ ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍ സരിത പൊലീസ് മേധാവിക്ക് പരാതിനല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് കേസെടുക്കുകയും അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിനു കൈമാറുകയും ചെയ്തിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more