തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമൂഹത്തിന് ശല്യമാണെന്ന് മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ ദാമോദരന്‍. അന്വേഷണം നടത്തേണ്ടത് വി.എസ്സിനെതിരേയാണെന്നും ദാമോദരന്‍ പറഞ്ഞു.
ബോധപൂര്‍വം ഒരാളെ പ്രതിയാക്കാന്‍ ശ്രമിക്കുന്നതും പ്രതിയല്ലാത്തയാളെ പ്രതിയാക്കാന്‍ ശ്രമിക്കുന്നതും ഇന്ത്യന്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. അതിനാല്‍ കേസെടുത്ത് അന്വേഷണം നടത്തേണ്ടത് വി.എസ്സിനെതിരെയാണ്.[]
എതിരാളികളെ കള്ളക്കേസില്‍ കുടുക്കി ഒറ്റപ്പെടുത്തുന്ന സംസ്‌കാരമാണ് വി.എസ്സിന്റേത്. സുപ്രീം കോടതി തള്ളിയ സൂര്യനെല്ലി കേസില്‍ ഇനി അന്വേഷണവുമായി മുന്നോട്ടുപോകുന്നതിന് യാതൊരു നിയമസാധ്യതയുമില്ല.
പി.ജെ കുര്യനെതിരേ ഇനി അന്വേഷണത്തിന് സാധ്യതയില്ല. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നതായും കുര്യനെ പ്രതിയാക്കാനുള്ള ഒരു തെളിവും ഇല്ലെന്ന് താന്‍ അറിയിച്ചിരുന്നതായും ദാമോദരന്‍ പറഞ്ഞു.
വി.എസ്സിന്റേത് വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ നിറഞ്ഞതുമാണെന്ന് പി.ശശി പറഞ്ഞു. കേസില്‍ അന്നത്തെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് നിയമാനുസൃതമായിരുന്നെന്നും ശശി പറഞ്ഞു.
സൂര്യനെല്ലി കേസ് നടക്കുമ്പോള്‍ അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ ദാമോദരന്‍നായരും, നായനാരുടെ െ്രെപവറ്റ് സെക്രട്ടറി ശശിയുടെയും സമീപനം ഏതെങ്കിലും തരത്തില്‍ കുര്യനെ കുറ്റവിമുക്തമാക്കുന്നതില്‍ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന് വി.എസ് പറഞ്ഞിരുന്നു.
ഇത്തരക്കാരുടെ ഇടപെടലുകള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും തിനിക്ക് അവരെ പറ്റി യാതൊരു സംശയമില്ല. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ദാമോദരന്‍ നഗ്‌നമായി ഇടപെട്ടിട്ടുണ്ടെന്നും വി.എസ് പറഞ്ഞിരുന്നു.