തിരുവനന്തപുരം:സംസ്ഥാനത്തെ മാലിന്യപ്രശ്‌നം പൊട്ടിത്തെറിയുടെ വക്കിലാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.[]
സംസ്ഥാന വികസനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ദുരിതത്തിലാക്കുന്ന മാലിന്യപ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.എസ് ആവശ്യപ്പെട്ടു.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാനത്തിന് കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന് മുഖ്യമന്ത്രിയും യോഗത്തില്‍ ആവശ്യപ്പെട്ടു. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ പരമ്പരാഗത വ്യവസായങ്ങളേയും ഉള്‍പ്പെടുത്തണമെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
പക്ഷെ യോഗം ചേര്‍ന്നതു കൊണ്ട് മാത്രം കാര്യമില്ലെന്നും ആറ് മാസത്തിലൊരിക്കല്‍ ചേരേണ്ട സംസ്ഥാന വികസന സമിതി യോഗം ഒമ്പത് മാസത്തിന് ശേഷമാണ് നടക്കുന്നതെന്നും വി.എസ് പറഞ്ഞു.