| Friday, 10th January 2014, 11:19 am

പാമോലിന്‍ വിധി ; അഴിമതികേസുകള്‍ പരവതാനിക്കുള്ളിലാക്കാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയെന്ന് വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

കോടതി വിധി ഉമ്മന്‍ ചാണ്ടിക്കേറ്റ തിരിച്ചടിയാണ്. പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായി താന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി നിലനില്‍ക്കുന്ന സാഹര്യത്തിലാണ് കേസ് പിന്‍വലിക്കണമെന്ന് കാണിച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കോടതിയെ സമീപിച്ചതെന്നും വി.എസ് കുറ്റപ്പെടുത്തി.

താനും കൂടി ഈ കേസില്‍ ഉള്‍പ്പെടുമെന്ന ഭയമാണ് കേസ് പിന്‍വലിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ പ്രേരിപ്പിച്ചത്. നിയമവിരുദ്ധ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ഇതിലൂടെ നടത്തിയതെന്നും വി.എസ് പറഞ്ഞു.

അഴിമതികേസുകള്‍ പരവതാനിക്കുള്ളിലാക്കാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാണ് ഇപ്പോഴത്തെ കോടതി വിധി. കേസില്‍ താന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് ഇത്.

സരിതയുടെ കേസ് ഉമ്മന്‍ ചാണ്ടി അന്വേഷണ സമിതിയെ ഉപയോഗിപ്പെടുത്തിക്കൊണ്ട് തേച്ചുമാച്ചുകളഞ്ഞു. പാമോലിന്‍ കേസിലുണ്ടാകുന്ന അതേ അനുഭവം തന്നെയാണ് സരിതയുടെ കേസിലും ഉണ്ടാകാന്‍ പോകുന്നതെന്നും വി.എസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more