കൊച്ചി: നീതിയുടേയും സത്യത്തിന്റേയും വിജയമാണ് കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. തന്നെ പ്രതിപക്ഷസ്ഥാനത്ത് നിന്ന് ഒഴിവാക്കാനും പ്രതിപക്ഷ സ്ഥാനത്തേക്ക് ചിലരെ അവരോധിക്കാനായി കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും നടത്തിയ ഗൂഢാലോചനയ്ക്കുള്ള തിരിച്ചടിയാണ് കോടതി വിധിയെന്നും വി.എസ് പറഞ്ഞു.[]
എന്നെ കള്ളക്കേസില്‍ കുടുക്കുനായി ഇതിന് പിന്നില്‍ കളിച്ചവരെ കണ്ടെത്തേണ്ടത് അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ എന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകരാണെന്നും വി.എസ് പറഞ്ഞു.
വി.എസ് അച്യുതാനന്ദനെതിരായ കേസില്‍ സര്‍ക്കാര്‍ ധൃതി കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേസ് റദ്ദാക്കിയതിനെതിരെ നിയമനടപടി സ്വീകരിക്കും. രാഷ്ട്രീയ പരമായിട്ടില്ല നിയമപരമായിട്ടാണ് കേസിനെ കണ്ടതെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
അതേസമയം കേസില്‍ അപ്പീല്‍ പോകുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കോടതി വിധിയുടെ വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
കോടതി വിധി യു.ഡി.എഫ് സര്‍ക്കാരിനുള്ള രാഷ്ട്രീയ തിരിച്ചടിയാണെന്ന് സി.പി.ഐ.എം നേതാവ് എം.വി ജയരാജന്‍ പ്രതികരിച്ചു. നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നീതി ബോധമുളളവര്‍ ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധിയോടെ സര്‍ക്കാരിന് ധാര്‍മ്മികമായി നിലനില്‍ക്കാന്‍ അവകാശമില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പ്രതികരിച്ചു.
2012 ജനുവരി 19ന് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച വര്‍ത്ത കാണുക
ഭൂമി ദാനക്കേസ്: സോമന് ഭൂമി അനുവദിച്ചിട്ടില്ലെന്ന വിജിലന്‍സ് വാദം പൊളിഞ്ഞു