| Saturday, 8th December 2012, 2:40 pm

വി.എസ്സിന് പ്രതിപക്ഷ സ്ഥാനം നഷ്ടപ്പെടുമെന്ന ഭയം: തിരുവഞ്ചൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അച്യുതാനന്ദന് പ്രതിപക്ഷ പദവി നഷ്ടപ്പെടുമോയെന്ന ഭയമാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് തന്നെ നീക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ശ്രമം നടക്കുന്നതായി അച്യുതാനന്ദന്‍ ഭയക്കുന്നുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.[]

തന്നെ പുറത്താക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് പറഞ്ഞ വി.എസ് ഗൂഡാലോചന നടത്തിയ നേതാക്കളുടെ പേരുകള്‍ പുറത്ത് വിടണം. ഒന്നും തുറന്ന് പറയാന്‍ മടിയില്ലാത്ത വി.എസ് അത് ആരൊക്കെയാണെന്ന് പറയണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

പന്ന്യന്‍ രവീന്ദ്രന്‍ അച്യുതാനന്ദന്റെ ബി-ടീമായി പ്രവര്‍ത്തിക്കേണ്ട കാര്യമുണ്ടോയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും വി.എസ്സിനെതിരെ ഗൂഡാലോചന നടത്തില്ല. സ്വന്തം പാര്‍ട്ടിയിലെ ചിലരെ കുറിച്ചാണ് വി.എസ് പറഞ്ഞതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കാസര്‍ഗോഡ് ഭൂമിദാനക്കേസില്‍ വി.എസ്സിനെതിരായി സമര്‍പ്പിച്ച കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വി.എസ്സിനെതിരായ കേസ് നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാട്ടിയായിരന്നു കേസ് കോടതി തള്ളിയത്. ഇത് പിന്നീട് സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.

കേസില്‍ വിഎസ് ഇടപെട്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കേസുമായി ബന്ധപ്പെട്ട ചില വസ്തുത അസ്വസ്തത ഉളവാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. വി.എസിനെതിരായ അഴിമതി ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഹൈകോടതി വ്യക്തമാക്കി. കേസില്‍ വിജിലന്‍സിനെ ദുരുപയോഗപ്പെടുത്തിയതായി സംശയിക്കുന്നതായും കോടതി പരാമര്‍ശം നടത്തി.

തന്നെ പ്രതിപക്ഷസ്ഥാനത്ത് നിന്ന് ഒഴിവാക്കാനും പ്രതിപക്ഷ സ്ഥാനത്തേക്ക് ചിലരെ അവരോധിക്കാനായി കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും നടത്തിയ ഗൂഢാലോചനയ്ക്കുള്ള തിരിച്ചടിയാണ് കോടതി വിധിയെന്നും വി.എസ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more