തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പുക്കേസില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്ട്രടറി വെള്ളാപ്പള്ളി നടേശനെ കുറ്റക്കാരനാക്കിയുള്ള ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ വി.എസ് അച്യുതാനന്ദന്‍. താന്‍ വെള്ളാപ്പള്ളിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള ശരിയാണെന്ന തെളിയിക്കുന്നതാണ് ഈ വിധിയെന്നാണ് അദ്ദേഹം പറഞ്ഞത്.
എസ്.എന്‍.ഡി.പി യുടെ പേര് പറഞ്ഞ് പാവപ്പെട്ട സ്ത്രീകളെ വെള്ളാപ്പളളി കബളിപ്പിക്കുകയായിരുന്നു. തന്റെ ഈ ആരോപണം ശരിയാണെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കയാണ്.
ഒരു മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം എന്നാണ് കോടതി നിര്‍ദ്ദേശത്തില്‍ പറയുന്നത്. കേസില്‍ നിര്‍ണ്ണായകവിധി പറഞ്ഞ ഹൈക്കോടതി തീരുമാനത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും വി.എസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
വെള്ളാപ്പള്ളി നടേശനെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് വെള്ളാപ്പള്ളി നടേശന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ അന്വേഷണം എട്ടു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ALSO READ: മൈക്രോഫിനാന്‍സ് കേസ്; വെള്ളാപ്പള്ളിക്കെതിരായ കുറ്റപ്പത്രം തള്ളാനാവില്ലെന്ന് ഹൈക്കോടതി
2003-2015 കാലയളവില്‍ സ്വാശ്രയ സംഘങ്ങള്‍ക്ക് കൊടുക്കാന്‍ പിന്നാക്ക വികസന കോര്‍പറേഷനില്‍ കോടിക്കണക്കിന് രൂപ വായ്പയെടുത്തെന്നും 18 ശതമാനം പലിശ ഈടാക്കി വിതരണം ചെയ്യുകയും ഇല്ലാത്ത ആളുകളുടെ പേരില്‍ പോലും വായ്പ അനുവദിക്കുകയും ചെയ്തുവെന്നാണ് പരാതി.