| Saturday, 29th December 2012, 1:16 pm

പ്രധാനമന്ത്രിക്ക് അഭിമാനത്തോടെ എങ്ങനെ അധികാരത്തില്‍ തുടരാന്‍ കഴിയുന്നു: വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യത്ത് സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനും അക്രമങ്ങള്‍ക്കും ഇരയാകുന്ന സംഭവങ്ങള്‍ തുടരുമ്പോള്‍ പ്രധാനമന്ത്രിക്ക് എങ്ങനെ അഭിമാനത്തോടെ അധികാരത്തില്‍ തുടരാന്‍ കഴിയുന്നെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.[]

മന്‍മോഹന്‍ സിങ്ങിന് ആത്മാഭിമാനം എന്നൊന്നില്ലേ? രാജിവെച്ച് പുറത്തുപോകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത സമയത്ത് മൂന്ന് പെണ്‍കുട്ടികളാണ് രാജ്യത്ത് അപമാനിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദല്‍ഹി സംഭവത്തില്‍ പ്രതിഷേധിച്ച് കേരളത്തിലും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്. തിരുവനന്തപുരത്തും കോഴിക്കോടും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തില്‍ വനിതാ കൂട്ടായ്മ നടന്നു.

കടുത്ത ലജ്ജയും ഭയവുമുള്ള നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് കവയത്രി സുഗതകുമാരി പറഞ്ഞു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും തന്റെ മകള്‍ക്കുണ്ടായ അവസ്ഥ മറ്റൊരു പെണ്‍കുട്ടിക്കുമുണ്ടാകരുതെന്നാണ് പ്രാര്‍ത്ഥനയെന്നും തൃശൂരില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ സുമതി പറഞ്ഞു.

We use cookies to give you the best possible experience. Learn more