ജുഡീഷ്യല്‍ മര്യാദയ്ക്ക് നിരക്കാത്ത സമീപനങ്ങള്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല; പരസ്യ വിമര്‍ശനങ്ങള്‍ ജുഡീഷ്യറിയുടെ അന്തസ്സ് നശിപ്പിക്കുമെന്നും വി.എസ് അച്യുതാനന്ദന്‍
Kerala
ജുഡീഷ്യല്‍ മര്യാദയ്ക്ക് നിരക്കാത്ത സമീപനങ്ങള്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല; പരസ്യ വിമര്‍ശനങ്ങള്‍ ജുഡീഷ്യറിയുടെ അന്തസ്സ് നശിപ്പിക്കുമെന്നും വി.എസ് അച്യുതാനന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st November 2017, 10:36 pm

തിരുവനന്തപുരം: ന്യായാധിപര്‍ മറ്റ് ന്യായാധിപര്‍ക്കെതിരെ പരസ്യമായി വിമര്‍ശങ്ങളുന്നയിക്കുന്നത് ജുഡീഷ്യറിയുടെ അന്തസ്സ് നശിപ്പിക്കുമെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

ചാലക്കുടി രാജീവ് വധക്കേസിലെ സിംഗിള്‍ ബെഞ്ച് പരാമര്‍ശങ്ങള്‍ക്കെതിരെ ജസ്റ്റിസ് പി. ഉബൈദ് പ്രതികരണവുമായി രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു വി.എസിന്റെ പ്രസ്താവന.

ജുഡീഷ്യല്‍ മര്യാദയ്ക്ക് നിരക്കാത്ത ഒന്നും സംഭവിക്കുന്നില്ലെന്ന് ഓരോ ജഡ്ജിമാരും ഉറപ്പുവരുത്തണമെന്നും ജുഡീഷ്യല്‍ മര്യാദയ്ക്ക് നിരക്കാത്ത സമീപനങ്ങള്‍ നീതിപീഠങ്ങളില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read അഡ്വ.സി.പി ഉദയഭാനു പിടിയില്‍


ഇത്തരം സംഭവങ്ങള്‍ ആരുടെ ബെഞ്ചിലാണ് ഉണ്ടായതെന്ന് ജനങ്ങള്‍ സദാ നിരീക്ഷിക്കും. ഓരോ ജഡ്ജിയും ആദ്യം ഉറപ്പുവരുത്തേണ്ടത് തന്റെ ബെഞ്ചില്‍ ജുഡീഷ്യല്‍ മര്യാദയ്ക്ക് നിരക്കാത്ത ഒന്നും സംഭവിക്കുന്നില്ല എന്നതാണ്. ഏതെങ്കിലും ന്യായാധിപകര്‍ക്ക് പരാതിയുണ്ടെങ്കില്‍ അത് നിയമപരമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ബോധിപ്പിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.