| Monday, 21st October 2013, 5:54 pm

വിഭാഗീയതയ്ക്ക് കൂട്ട് നിന്ന വി.എസ് തന്നെയും കരുവാക്കാന്‍ ശ്രമിച്ചെന്ന് എം. എം. ലോറന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: വിഭാഗീയതയ്ക്ക് കൂട്ട് നിന്ന വി. എസ്. അച്യുതാനന്ദന്‍ തന്നെയും അതിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചുവെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മറ്റിയംഗം എം. എം. ലോറന്‍സ്. മകന്‍ അരുണ്‍ കുമാറിന് ബിരുദാനന്തര ബിരുദം നേടിക്കൊടുക്കാന്‍ വി. എസ് അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്നും ലോറന്‍സ് ആരോപിച്ചു.

എം.സി.എയ്ക്ക ചേരാനാവശ്യമായ യോഗ്യതയില്ലാതിരുന്ന മകന്‍ അരുണ്‍കുമാറിന് കൊല്ലം ടി.കെ.എം കോളജില്‍ അഡ്മിഷന്‍ നേടിക്കൊടുക്കാന്‍ വി.എസ് വളഞ്ഞ വഴികള്‍ സ്വീകരിച്ചു.അന്ന് സിന്‍ഡിക്കേറ്റംഗമായിരുന്ന ജി. സുധാകരന്റെ സ്വാധീനത്താലാണ് അരുണ്‍ കുമാറിന് അഡ്മിഷന്‍ ലഭിച്ചത് എന്നും ലോറന്‍സ് വെളിപ്പടുത്തി.

ഇ. ബാലാനന്ദനെ പൊളിറ്റ് ബ്യൂറോയില്‍ നിന്നു പുറത്താക്കാനായി വി. എസ് രഹസ്യനീക്കം നടത്തിയിരുന്നു എന്നും ലോറന്‍സ് പറയുന്നു. തന്നെയും അതില്‍ പങ്ക് ചേര്‍ക്കാന്‍ വി. എസ്. ശ്രമിച്ചിരുന്നു. താന്‍ പാര്‍ട്ടിക്ക് മുകളിലാണെന്ന് കരുതുന്ന വി. എസ്. ഇനിയൊരിക്കല്‍ താന്‍ തന്നെയാണ് പാര്‍ട്ടിയെന്നും പറഞ്ഞേക്കാം.

ഇന്തോ-ചൈന യുദ്ധകാലത്ത് ജയിലില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടിയാണ് വി. എസ് രക്തദാനത്തിന് തയ്യാറായത്. പുന്നപ്ര-വയലാര്‍ സമരത്തെക്കുറിച്ച് ഊറ്റം കൊള്ളുന്ന വി.എസിന് സമരചരിത്രത്തില്‍ യാതൊരു സ്ഥാനവുമില്ലെന്നും ലോറന്‍സ് ആരോപണമുന്നയിച്ചു.

We use cookies to give you the best possible experience. Learn more