|

സി.പി.ഐ.എം താരപ്രചാരകരില്‍ വി.എസ് അച്യുതാനന്ദന്റെ പേരില്ല; കേരളത്തില്‍ നിന്നുള്ളത് പിണറായി അടക്കം ഏഴുപേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം താരപ്രചാരകരുടെ പട്ടികയില്‍ വി.എസ് അച്യുതാനന്ദന്റെ പേരില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടി നല്‍കിയ പ്രചാരകരുടെ പട്ടികയിലാണ് വി.എസിന്റെ പേരില്ലാത്തത്.

40 പേരുടെ പട്ടികയാണ് സി.പി.ഐ.എം നല്‍കിയത്.

കേരളത്തില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, എം.എ ബേബി, മുതിര്‍ന്ന നേതാവ് എളമരം കരീം, മന്ത്രി ടി.എം തോമസ് ഐസക്ക്, എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ എന്നീ ഏഴുപേരാണു താരപ്രചാരകര്‍.

തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളില്‍നിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണു താരപ്രചാരകരുടെ പട്ടികയില്‍ നിന്നും പുറത്തായത്.