| Monday, 16th August 2021, 11:29 am

'അച്യുതാനന്ദിനി, ശൈലജേ'; കാശിതുമ്പകള്‍ക്ക് വി.എസിന്റെയും കെ.കെ. ശൈലജയുടെയും പേരുകള്‍ നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കേരളത്തില്‍ കണ്ടെത്തിയ പുതിയ  കാശിത്തുമ്പകള്‍ക്ക് വി.എസ്. അച്യുതാനന്ദന്റെയും മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെയും പേര് നല്‍കി. ഇന്‍പേഷ്യന്‍സ് അച്യുതാനന്ദനി, ഇന്‍പേഷ്യന്‍സ് ശൈലജേ എന്നിങ്ങനെയാണ് രണ്ട് കാശിത്തുമ്പയിനങ്ങള്‍ക്ക് നല്‍കിയ പേരുകള്‍.

തിരുവനന്തപുരം ജവാഹര്‍ലാല്‍ ട്രോപിക്കല്‍ ബോട്ടണിക്കല്‍ ഗാര്‍ഡന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.മാത്യു ഡാനിന്റെ പേരാണ് മൂന്നാമത്തെ കാശിത്തുമ്പയ്ക്ക് നല്‍കിയത്.

പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കും നിപ്പ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആദരമായാണ് കെ.കെ. ശൈലജയുടെ പേര് നല്‍കിയത്.

തിരുവനന്തപുരം ഇടുക്കി ജില്ലകളില്‍ നിന്നുമാണ് പുതിയ സസ്യങ്ങളെ കണ്ടെത്തിയത്. തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പശ്ചിമഘട്ടത്തിലെ സസ്യവൈവിധ്യത്തെ കുറിച്ച് പഠിക്കുന്ന ഗവേഷണ വിദ്യാര്‍ഥിനി എസ്. ആര്യയാണ് കണ്ടെത്തലിനു പിന്നില്‍. തിരുവനന്തപുരം പൂജപുര സ്വദേശിയാണ് ആര്യ.

സസ്യശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വി.എസ് അനില്‍ കുമാറിന്‍ന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.

ജവഹര്‍ലാല്‍ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഗവേഷണവിദ്യാര്‍ഥി എം.ജി. ഗോവിന്ദ്, പാലക്കാട് വിക്ടോറിയ കോളേജിലെ സസ്യശാസ്ത്രവിഭാഗം അസി. പ്രൊഫസര്‍ ഡോ.വി. സുരേഷ്, റീജണല്‍ കാന്‍സര്‍ സെന്ററ്റര്‍ ഗവേഷണ വിദ്യാര്‍ത്ഥിയും നാഗാലാന്റ് സി.സി.ആര്‍.എ.എസിലെ അസിസ്റ്റന്റ് റിസര്‍ച്ച് ഓഫിസറുമായ കെ. വിഷ്ണു വത്സന്‍ തുടങ്ങിയവരും പഠനത്തിന്റെ ഭാഗമായി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight:  V. S. Achuthanandan and K K Shailaja are honoured as new names for Thumba flower

We use cookies to give you the best possible experience. Learn more