തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന സമരം ഭരണഘടനക്കും സുപ്രീം കോടതിക്കും എതിരെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍.
ആര്‍ത്തവമോ അയ്യപ്പന്റെ ബ്രഹ്മചര്യമോ അല്ല ഇവരുടെ പ്രശ്‌നം. സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്നത് തല്‍പ്പര കക്ഷികളാണ്. വിശ്വാസികള്‍ക്കെതിരാണ് ഇടതുപക്ഷം എന്ന് സ്ഥാപിക്കുകയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം.
പന്തളം രാജകുടുംബത്തിന്റെയും ഭക്ത സംഘടനകളുടേയും വാദം കേട്ട ശേഷമാണ് കോടതി വിധി വന്നത്. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതിയുടെ ഭരണഘടനാപരമായ വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും വി.എസ് പറഞ്ഞു.
മലപ്പുറം പന്തല്ലൂരില്‍ ക്ഷേത്രഭരണ സമിതി ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്.