[]കൊച്ചി: കരിമണല്‍ ഖനനം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സ്വകാര്യ വ്യക്തികള്‍ക്ക് ലാഭമുണ്ടാക്കാന്‍ പൊതുമേഖലയെ ഉപയോഗിക്കരുതെന്നും വി.എസ് പറഞ്ഞു.
ഇതുസംബന്ധിച്ച് വകുപ്പ് മന്ത്രിയും സര്‍ക്കാരും കാര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്നും വി.എസ് പറഞ്ഞു.
സ്വകാര്യ കമ്പനിക്ക് കരിമണല്‍ ഖനനാനുമതി വേണമെന്ന് സി.ഐ.ടി.യു നേരത്തേ ആവശ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വി.എസ് സ്വകാര്യ കമ്പനികള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
കൊച്ചിയിലെ സി.എം.ആര്‍.എല്‍ എന്ന സ്ഥാപനത്തിന് ഖനനം നടത്താന്‍ അനുമതി വേണമെന്നാവശ്യപ്പെട്ടാണ് സി.ഐ.ടി.യു രംഗത്തെത്തിയത്.
കൊല്ലം തീരത്തും ആലപ്പുഴ തീരത്തും കരിമണല്‍ ഖനനത്തിന് അനുമതി നേടിയെടുക്കാന്‍ ദീര്‍ഘകാലമായി ശ്രമിക്കുന്ന ശശിധരന്‍ കര്‍ത്തായുടെ ഉടമസ്ഥതതയിലുളള സ്ഥാപനമാണ് സി.എം.ആര്‍.എല്‍.
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ മേഖലയിലെ 8 ബ്ലോക്കുകളില്‍ ഖനനത്തിന് നേരത്തെ അനുമതി സി.എം.ആര്‍.എല്‍ അനുമതി നേടിയിരുന്നു.
എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അത് മരവിപ്പിച്ചിരുന്നു.