തിരുവനന്തപുരം: കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് മുതിര്‍ന്ന സി.പി.ഐ.എം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ മുന്‍ ചെയര്‍മാനുമായ വി. എസ് അച്യുതാനന്ദന്‍.
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് കൊവിഡിന്റെ രണ്ടാം ഘട്ടത്തെയും നമുക്ക് അതിജീവിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇന്ന് ജനറല്‍ ആശുപത്രിയില്‍ പോയി കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു.
മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണ്. കരുതലും അച്ചടക്കവും അനിവാര്യമാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് നമുക്ക് ഈ ഘട്ടവും അതിജീവിക്കാം,’ വി. എസ് അച്യുതാനന്ദന്‍ പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് വളരെ വേഗത്തിലാണ് പടര്‍ന്നു പിടിക്കുന്നത്. കൊവിഡിനിടെ തൃശൂര്‍ പൂരം നടത്തുന്നതിനെതിരെയും വലിയ രീതിയിലുള്ള വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.
കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 18,257 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഞായറാഴ്ച്ച രോഗ ബാധ സ്ഥിരീകരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക