സമരവീര്യത്തിന് നൂറാണ്ട്
Kerala
സമരവീര്യത്തിന് നൂറാണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th October 2023, 8:40 am

തിരുവനന്തപുരം : വേലിക്കകത്ത്‌ ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന കേരളത്തിന്റെ സ്വന്തം വി.എസിന് ഇന്ന് നൂറുവയസ്.സമരവീര്യത്തിന്റെ ജനകീയതയുടെ നിലപാടുകളുടെ മുഖമായ വി.എസ് ജനലക്ഷങ്ങളെ സ്വാധീനിച്ച നേതാവാണ്.

പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും തന്റെ പോരാട്ടവീരത്തിലൂടെ മറികടന്ന വി.എസിന്റെ ജീവിതം തന്നെ സമരമാണ്. എന്നും ജനങ്ങള്‍ക്കിടയില്‍ നിന്ന് വി.എസ് അവരില്‍ ഒരാളായിരുന്നു. തനിയ്ക്ക് ശരിയെന്ന് തോന്നിയ നിലപാടുകള്‍ എവിടെയും സധൈര്യം അദ്ദേഹം തുറന്നു പറഞ്ഞു.

1923 ഒക്ള്‍ടോബര്‍ 20ന് പുന്നപ്ര വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെ മകനായി ജനിച്ചു. ബാല്യകാലത്തിലെ അമ്മയെയും അച്ഛനെയും നഷ്ടമായി.ഏഴാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു തയ്യല്‍ തൊഴിലാളിയെയും പിന്നീട് ഫാക്ടറി തൊഴിലാളിയായും പണിയെടുത്തു. പിന്നീട് 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ഭാഗമായി സ്വാതന്ത്രസമരത്തിലും പങ്കാളിയായി. 1946 പുന്നപ്ര വയലാര്‍ സമരത്തിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന് ഇതിന്റെ ഭാഗമായി കൊടിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു. 1964 പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ നിന്നിറങ്ങിപ്പോയ 32 പേരില്‍ ഒരാളും സിപിഎമ്മിന്റെ
സ്ഥാപക നേതാവുമാണ് അദ്ദേഹം.

സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗമായും സേവനമനുഷ്ഠിച്ചു.
2006 തന്റെ 82 വയസ്സില്‍ കേരളത്തിന്റെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രി യായി. ആറ്തവണ നിയമസഭാംഗവും മൂന്ന് തവണ പ്രതിപക്ഷ നേതാവുമായി. കോവിഡ് കാലത്തിന് ശേഷം നാല് വര്‍ഷമായി വിശ്രമ ജീവിതത്തിലാണ്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ നൂറാം പിറന്നാളിന് കാര്യമായ ആഘോഷങ്ങളില്ല. പതിവ് പായസത്തിനും കേക്കിനും മാറ്റമില്ല.

content highlight: V.S Achuthanadan at hundred