തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. ആശുപത്രിയിലേക്കുള്ള യാത്രയില്‍ അദ്ദേഹം സ്റ്റാഫിനെ ഒപ്പം കൂട്ടിയെന്നും മുരളീധരന്‍ ആരോപിച്ചു.
‘മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടുണ്ട്. ആശുപത്രിയിലേക്കുള്ള യാത്രയില്‍ സ്വന്തം സ്റ്റാഫിനെയും കൂട്ടിയിരുന്നു. അശുപത്രിയില്‍ നിന്നുള്ള മടക്കയാത്രയും വളരെ ആഘോഷമാക്കി. തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം റോഡ് ഷോ നടത്തുമ്പോള്‍ അദ്ദേഹം രോഗബാധിതനായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ ആരോഗ്യ വിദഗ്ധര്‍ തയ്യാറാകാത്തത് അപമാനകരമാണ്’, മുരളീധരന്‍ പറഞ്ഞു.
വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു.
തുടര്‍ന്ന് ഏപ്രില്‍ 14 ഓടെ കൊവിഡ് നെഗറ്റീവ് ആയ അദ്ദേഹം ആശുപത്രി വിടുകയായിരുന്നു. കൊവിഡ് ഭേദമായതിനെ തുടര്‍ന്ന് ആശുപത്രിയിലെ ചികിത്സ അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് മടങ്ങാന്‍ സാധിച്ച വിവരം മുഖ്യമന്ത്രി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക