ന്യൂദല്‍ഹി: വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരായ പ്രോട്ടോകോള്‍ ലംഘന പരാതി വിദേശകാര്യ ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷിക്കും. അബുദാബിയിലെ കോണ്‍ഫറന്‍സില്‍ പി.ആര്‍ ഏജന്റ് പങ്കെടുത്ത സംഭവത്തിലാണ് പരാതി.
കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ലോക് താന്ത്രിക് ജനതാദള്‍ നേതാവായ സലീം മടവൂരിന്റെ പരാതിയിലാണ് നടപടി.
നേരത്തെ മുരളീധരന് പ്രധാനമന്ത്രിയുടെ ഓഫീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
2019ല്‍ അബുദാബിയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് പി.ആര്‍ ഏജന്‍സി ഉടമയായ സ്മിതാ മേനോനെ പങ്കെടുപ്പിച്ചെന്നായിരുന്നു മുരളീധരനെതിരായ ആരോപണം.
മാധ്യമ പ്രവര്‍ത്തക എന്ന നിലയിലാണ് സ്മിതാ മേനോന്‍ അന്നത്തെ യോഗത്തില്‍ പങ്കെടുത്തതെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: V.Muralidharan Protocol Violation