| Sunday, 18th April 2021, 2:35 pm

പരനാറി, നികൃഷ്ട ജീവി പ്രയോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ താന്‍ പറഞ്ഞത് മൃദുവായത്; കൊവിഡിയേറ്റ് പരാമര്‍ശത്തില്‍ വി.മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ കൊവിഡിയേറ്റ് എന്ന് വളിച്ചതില്‍ ന്യായികരിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ എം.പി. പരനാറി, നികൃഷ്ട ജീവി, കുലംകുത്തി തുടങ്ങിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രയോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ താന്‍ പറഞ്ഞത് എത്രയോ മൃദുവായ പരാമര്‍ശമാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ജനങ്ങളുടെ ജീവന്‍തന്നെ ബലികൊടുക്കുന്ന തരത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലിംഘിച്ച് 750 മീറ്റര്‍ വീട്ടില്‍ നിന്ന് ജനങ്ങളുടെ ഇടയിലൂടെ ജാഥയായി വോട്ട് ചെയ്യാന്‍ വന്നത് കൊവിഡ് പ്രോട്ടോകോളിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ചെയ്തത് വെച്ച് നോക്കുമ്പോള്‍ ഇതിനേക്കാള്‍ വലിയ വിമര്‍ശനം നടത്തണമെന്നു ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടോയെന്ന് തനിക്കറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ കൊവിഡിയേറ്റ് എന്ന് വിളിച്ച് അധിക്ഷേഭിച്ച കേന്ദ്ര സഹമന്ത്രി വി.മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.ജയരാജന്‍ രംഗത്തെത്തി. കരളത്തില്‍ നിന്നുള്ള ‘ഒരു വിലയുമില്ലാത്ത’ കേന്ദ്ര സഹമന്ത്രി സ്വന്തം പദവി മറന്നു തനി സംഘിയായി മാറിയെന്ന് ജയരാജന്‍ വിമര്‍ശിച്ചു.

‘പണ്ട് ഈ മാന്യന്‍ എ.ബി.വി.പി കാരേയും കൂട്ടി നായനാരുടെ മുറിയില്‍ അത്രിക്രമിച്ചു കയറി വാതില്‍ കുറ്റിയിട്ടു നായനാരെ ഭാഷണിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ട നായനാര്‍ കുലുങ്ങിയില്ല. നായനാരെ പോലെ കരുത്തനായ കമ്മ്യുണിസ്റ്റായ പിണറായിക്കും ഒരു ചുക്കും സംഭവിക്കാനില്ല,’ ജയരാജന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: V Muraleedharans explanation on his statement against CM
We use cookies to give you the best possible experience. Learn more