ദുബായ്: ഓണാഘോഷങ്ങളുടെ ഐതിഹ്യത്തെ എതിര്‍ത്ത് കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍. മഹാബലിക്ക് ഓണവുമായി യാതൊരു ബന്ധവുമില്ലെന്നും, പറയപ്പെടുന്ന ബന്ധം എന്താണെന്ന് മനസിലാകുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. മലയാളികള്‍ മഹാബലിയെ ദത്തെടുത്തതാകാമെന്നും അദ്ദേഹം പറഞ്ഞു.
‘നര്‍മദാ നദിയുടെ തീരപ്രദേശം ഭരിച്ചിരുന്ന രാജാവായിരുന്നു മഹാബലി. മലയാളികള്‍ മഹാബലിയെ ദത്തെടുത്തതാകാം. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവൊന്നുമില്ല. മഹാബലിക്ക് മോക്ഷം നല്‍കുകയായിരുന്നു വാമനന്‍ ചെയ്തത് എന്നാണ് ഐതിഹ്യം,’ വി. മുരളീധരന്‍ പറഞ്ഞു.
ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ബി.ജെ.പി അനുകൂല സംഘടനയുടെ ഓണാഘോഷത്തിലായിരുന്നു മുരളീധരന്റെ പരാമര്‍ശം.
നേരത്തെ ഓണത്തിന് വാമനജയന്തി ആശംസകള്‍ നേരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഓണത്തിന്റെ തലേദിവസമായിരുന്നു അമിത് ഷആ വാമനജയന്തി ആശംസകളുമായി രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ നിരവധി ട്രോളുകളാണ് അമിത്ഷായ്‌ക്കെതിരെ വന്നത്.
കേരളം ഭരിച്ചിരുന്ന അസുര രാജാവായ മഹാബലിയെ മൂന്നടി മണ്ണ് ചോദിച്ച വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയായിരുന്നുവെന്നാണ് ഐതിഹ്യം. എല്ലാ വര്‍ഷവും തിരുവോണനാളില്‍ സ്വന്തം പ്രജകളെ കാണാന്‍ അനുവദിക്കണമെന്നാണ് മഹാബലി വാമനനോട് ആവശ്യപ്പെട്ട അവസാന അഭിലാഷം. മഹാവിഷ്ണുവിന്റെ അവാതരമാണ് വാമനന്‍.
Content Highlight: V muraleedharan says keralites would have adopted mahabali