തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയെന്ന പരാതിയുമായി ബി.ജെ.പി. വൈ കാറ്റഗറി സുരക്ഷയുള്ള മുരളീധരന് ശനിയാഴ്ച കേരളത്തിലെത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സാധാരണഗതിയില്‍ നല്‍കി വന്നിരുന്ന പൈലറ്റ് വാഹനവും എസ്‌കോര്‍ട്ടും നല്‍കിയില്ലെന്നാണ് ആരോപണം.
അതേസമയം ഇതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ അനുവദിച്ച ഗണ്‍മാനെ മന്ത്രി വഴിയില്‍ ഇറക്കിവിട്ടു. ഗണ്‍മാന്‍ ബിജുവിനെയാണ് തിരുവനന്തപുരത്ത് റോഡരികില്‍ ഇറക്കിവിട്ടത്.
തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനില്‍വെച്ചാണ് ഗണ്‍മാന്റെ ചുമതലയിലുണ്ടായിരുന്ന ബിജുവിനെ റോഡരികില്‍ ഇറക്കിവിട്ടത്.
പൈലറ്റും എസ്‌കോര്‍ട്ടും ഒഴിവാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഗണ്‍മാനും വേണ്ട എന്ന നിലപാട് മന്ത്രി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.